കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി.ശശി നേതൃത്വത്തിലേക്ക് തിരിച്ചെത്തുന്നു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ(എഐഎൽയു) കണ്ണൂർ ജില്ലാ പ്രസിഡന്റായി പി.ശശിയെ തെരഞ്ഞെടുത്തു. ഞായറാഴ്ച നടന്ന സമ്മേളനത്തിലാണ് തെരഞ്ഞെടുത്തത്.
നേരത്തെ, സിപിഎമ്മിൽ നിന്നു പുറത്താക്കിയ പി.ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് തിരികെ എടുത്തിരുന്നു. ലൈംഗികാരോപണത്തെ തുടര്‍ന്നായിരുന്നു പി.ശശിയെ പുറത്താക്കിയിരുന്നത്. ലൈംഗികാരോപണക്കേസില്‍ ശശിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.