അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്ന എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വികെ ശശികലയ്ക്ക് ജയിലില്‍ വിഐപി പരിഗണനയെന്ന് വിവരാവകാശ അന്വേഷണ പ്രകാരമുള്ള അന്വേഷണ റിപ്പോര്‍ട്ട്. ശശികലയ്ക്ക് മാത്രമായി ജയിലില്‍ അഞ്ചു സെല്ലുകള്‍ അനുവദിച്ചിട്ടുണ്ടെന്നും നിയന്ത്രണമില്ലാതെ സന്ദര്‍ശകര്‍, പ്രത്യേക പാചകക്കാരിയും അടുക്കള, ടിവി തുടങ്ങി എല്ലാവിധ ആനുകൂല്യങ്ങളുമായാണ് ശശികലയുടെ ജയില്‍ വാസമെന്നാണ് വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നത്.
ശശികലയുടെ മുറിയ്ക്കുള്ളില്‍ പാചകങ്ങള്‍ നടക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. ഷെല്‍ഫില്‍ പ്രഷര്‍ കുക്കറും പാചകത്തിനുള്ള പാത്രങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. വന്‍ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്നത്.
വിവരാവകാശപ്രവര്ത്തകന് നരസിംഹമൂര്‍ത്തി നല്കിയ അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. ശശികലയ്ക്കെതിരെ ഇതേ കണ്ടെത്തലുമായി ഐജി ഡി രൂപ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2 കോടി രൂപ കൈക്കൂലി നല്‍കിയാണ് ശശികല സൗകര്യങ്ങള്‍ നേടിയെടുത്തതെന്നായിരുന്നു ഐജിയുടെ കണ്ടെത്തല്‍. എന്നാല്‍ ഇതേതുടര്‍ന്ന് ഡി രൂപയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.