ആലപ്പുഴ: കൊച്ചുവേളി-നിലന്പൂർ രാജ്യറാണി എക്സ്പ്രസ് സ്വതന്ത്ര ട്രെയിനായി ഓടിത്തുടങ്ങുന്പോൾ കരുനാഗപ്പള്ളിയിലും കായംകുളത്തും സ്റ്റോപ്പുണ്ടാകുമെന്ന് കെ.സി. വേണുഗോപാൽ എംപി അറിയിച്ചു. നിലവിൽ അമൃത എക്സ്പ്രസിന്റെ ഭാഗമായിരുന്ന രാജ്യറാണി മേയ് ഒന്പതു മുതലാണ് സ്വതന്ത്ര ട്രെയിനായി ഓടിത്തുടങ്ങുക.
കൊച്ചുവേളിയിൽ നിന്നും രാത്രി 8.50നു പുറപ്പെടുന്ന ട്രെയിൻ 10.15നു കരുനാഗപള്ളിയിലും 10.30 നു കായംകുളം ജംഗ്ഷനിലുമെത്തും. തിരിച്ചു നിലന്പുർ നിന്നും രാത്രി 8.50 നു പുറപ്പെട്ട് പുലർച്ചെ 3.03 നു കായംകുളത്തും 3.15 നു കരുനാഗപള്ളിയിലും എത്തിച്ചേരും.
രാജ്യറാണി എക്സ്പ്രസ് പ്രത്യേക ട്രെയിനാക്കണമെന്ന യാത്രക്കാരുടെ ദീർഘകാല ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നതെന്നും എംപി പറഞ്ഞു.