
രജനികാന്തിന്റെ ഈ ആരാധകന് രണ്ടാം ക്ലാസില്‍ ചര്‍ച്ചയായത് എങ്ങനെയെന്നതാണ് രസകരം. കുട്ടി ആരാധകന് രണ്ടാം ക്ലാസ്സിലെ ഉത്തരപേപ്പറില്‍ കബാലി എന്നെഴുതിയാണ് ടീച്ചറെ വരെ ഞെട്ടിച്ചത്. ക, ലി, ബാ എന്നീ അക്ഷരങ്ങള്‍ ക്രമപ്പെടുത്തി എഴുതാനായിരുന്നു ചോദ്യപേപ്പറില്‍ നിര്‍ദേശിച്ചിരുന്നത്.
യഥാര്‍ത്ഥത്തില്‍ ടീച്ചര്‍ ഉദ്ദേശിച്ചിരുന്ന ഉത്തരം ‘ബാലിക’ എന്നായിരുന്നു. എന്നാല്‍ കുട്ടി എഴുതിയത് ‘കബാലി’ എന്നും. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ഉത്തരപേപ്പര്‍ വൈറലായി. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥി സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കടുത്ത ആരാധകനാണെന്നാണ് നിരവധിപേര്‍ കമന്റ് ചെയ്തിരിക്കുന്നത്.