തിരുവനന്തപുരം: നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളെ ഉൾപ്പെടുത്തി രൂപം നൽകിയ നവോത്ഥാന സമിതിയിൽ വിള്ളൽ. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി കേരള പുലയർ മഹാസഭ നേതാവ് പുന്നല ശ്രീകുമാർ രംഗത്തെത്തി.
വനിതാ മതിൽ പൊളിഞ്ഞെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയെന്ന് പുന്നല പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസ്താവന പ്രതിയോഗികൾക്ക് കരുത്ത് പകർന്നു. ഇക്കാര്യത്തൽ അദ്ദേഹം ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നും പുന്നല കുറ്റപ്പെടുത്തി.