തിരുവനന്തപുരം: ആറ്റിങ്ങൽ വഞ്ചിയൂരിൽ എസ്ഡിപിഐ- ഡിവൈഎഫ്ഐ സംഘർഷം. നാല് ഡിവൈഎഫ് പ്രവർത്തകർക്ക് പരിക്ക്. ഇന്നലെ രാത്രി ഒൻപതരയോടെ വഞ്ചിയൂർ ജംഗ്ഷനിലായിരുന്നു സംഭവം. ഡിവൈഎഫ്ഐ പ്രവർത്തകരായ ഷിബിൻ (21), ഷിജിൻ (21), മിഥുൻ (20), ആഷിക്ക്്് (21) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ വലിയകുന്ന് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു.
പതിനഞ്ചോളം വരുന്ന എസ്ഡിപിഐ പ്രവർത്തകരാണ് തങ്ങൾക്ക് നേരെ ആയുധങ്ങളുമായി ആക്രമണം നടത്തിയതെന്ന് മർദനത്തിനിരയായവർ പോലീസിൽ മൊഴി നൽകി. പോസ്റ്റർ ഒട്ടിച്ചതിലുള്ള വിരോധമാണ് ആക്രമണ കാരണമെന്ന് പോലീസ് പറഞ്ഞു. നഗരൂർ പോലീസ് കേസെടുത്തു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്.