തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാന്‍ ചൈനീസ് കമ്പനി ഒരുക്കിയത് 44 ദശലക്ഷത്തിന്റെ ‘നോട്ട് മല’!

മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന തൊഴിലാളികള്‍ക്ക് വ്യത്യസ്ഥമായ രീതിയില്‍ ബോണസ് നല്‍കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്ന ചൈനീസ് കമ്പനി ഇത്തവണ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ ഒരുക്കിയത് നോട്ടുമല. സ്പ്രീങ് ഫെസ്റ്റിവല്‍ എന്നറിയപ്പെടുന്ന ചൈനക്കാരുടെ പുതുവത്സര ദിനത്തോടനുബന്ധിച്ചാണ് ഇവിടെ തൊഴിലാളികള്‍ക്ക് കമ്പനി ബോണസ് നല്‍കുന്നത്. ഇതിനായി ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലെ നഞ്ചാങ് പട്ടണത്തിലെ ഒരു സ്റ്റീല്‍ പ്ലാന്റ് കമ്പനിയാണ് നോട്ടുമല ഒരുക്കിയത്.

സ്റ്റീല്‍ പ്ലാന്റ് കമ്പനി 300 മില്ല്യണ്‍ ചൈനീസ് യുവാന്‍ (44 ദശലക്ഷം) അതായത് 34 കോടി രൂപയുടെ നോട്ട് മലയാണ് തൊഴിലാളികള്‍ക്ക് വേണ്ടി ഒരുക്കിയത്. 5000 തൊഴിലാളികള്‍ക്ക് വീതിച്ച് നല്‍കാനാണ് കമ്പനി ഈ നോട്ട് മല ഒരുക്കിയിരിക്കുന്നത്. അതായത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഒരു തൊഴിലാളിക്ക് ലഭിക്കുന്നത് 60,000 യുവാന്‍ ആണ്. ഇത് ഏകദേശം 62 ലക്ഷം രൂപ വരും.

ഇത് ആദ്യമായല്ല ചൈനീസ് കമ്പനി ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കുന്നത്. വര്‍ഷാവസാനത്തെ ബോണസുകള്‍ വിതരണം ചെയ്യാന്‍ മറ്റൊരു ചൈനീസ് കമ്പനി ഒരു രസകരമായ സംഭവമായിരുന്നു കഴിഞ്ഞ വര്‍ഷം ഒരുക്കിയിരുന്നത്. പണം കൂമ്പാരമായി കൂട്ടിയട്ട് തൊഴിലാളികള്‍ക്ക് ഇഷ്ടമുള്ളത് വാരിയെടുക്കുന്ന രസകരമായ കളിയായിരുന്നു കമ്പനി നടത്തിയത്. എത്രയെടുക്കാം എന്നതിനെ സംബന്ധിച്ച് കമ്പനി പരിതിനിശ്ചയിച്ചിരുന്നില്ല.

Related posts