കെ. അനീഷ്കുമാർ
പന്തളം: അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകാനാവാത്ത കാരണത്താൽ 18 വർഷം ഫയലുകളിലുറങ്ങിയ പന്തളത്തെ ഫയർസ്റ്റേഷന് വീണ്ട ജീവൻ വയ്ക്കുന്നു. ആദ്യം കണ്ടെ ത്തിയ പൂഴിക്കാട് ചിറമുടിയിലെ സർക്കാർ സ്ഥലത്ത് തന്നെ സ്റ്റേഷൻ സ്ഥാപിക്കാനുള്ള പുതിയ ശ്രമങ്ങളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് പ്രദേശവാസികൾ. ചിറ്റയം ഗോപകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.
2001ലെ എൽഡിഎഫ് സർക്കാരാണ് പന്തളം പഞ്ചായത്തിന് ഫയർസ്റ്റേഷൻ അനുവദിക്കുന്നത്. ശബരിമലയുടെ മൂലസ്ഥാനമായ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകരുടെ സുരക്ഷ കൂടി പരിഗണിച്ചായിരുന്നു ഇത്. എന്നാൽ, പ്രഖ്യാപനമുണ്ട ായെങ്കിലും തുടർന്നുള്ള പഞ്ചായത്ത് ഭരണസമിതികൾ ഈ പദ്ധതിക്ക് വേണ്ട പരിഗണന നല്കിയില്ല. സർക്കാർ ഉടമസ്ഥതയിൽ ചിറമുടിയിലുള്ള 90 സെന്റ് സ്ഥലത്തിന്റെ ഒരു ഭാഗം ഇതിനു വിനിയോഗിക്കാമെന്ന സാധ്യത ഉയർന്നെങ്കിലും തുടർനടപടികളുണ്ടായില്ല.
ഇവിടത്തെ ചില പോരായ്മകള് കാരണം മറ്റ് സ്ഥലങ്ങൾ തെരഞ്ഞ് വർഷങ്ങൾ പിന്നെയും നീണ്ട ു പോയി. 2006ൽ, അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.പ്രഭാകുമാരിയുടെ നേതൃത്വത്തിൽ ചിറമുടിയിൽ സ്റ്റേഷൻ സ്ഥാപിക്കാൻ തീരുമാനിച്ചു. ഷെഡ് അടക്കമുള്ളവ നിർമിക്കാൻ രണ്ട് ലക്ഷം രൂപയും അനുവദിച്ചു. എന്നാൽ, ഷെഡ് നിർമാണം പൂർത്തിയാവും മുന്പ് അനുവദിച്ച തുക തീർന്നു. ട
ഇതോടെ നിർമാണവും മുടങ്ങി. പിന്നെയും വർഷങ്ങൾ നീണ്ട തോടെ ഷെഡിനായി ഇരുന്പിൽ തീർത്ത മേൽക്കൂര തുരുന്പെടുത്തു നശിച്ചു. പന്തളത്ത് പദ്ധതി അനിശ്ചിതമായി നീണ്ടതോടെ സ്റ്റേഷൻ കുളനടയിൽ സ്ഥാപിക്കാൻ ശ്രമം തുടങ്ങി. ഉള്ളന്നൂർ ദേവീക്ഷേത്രത്തിന് സമീപമുള്ള പുറന്പോക്ക് സ്ഥലം ഇതിനായി കണ്ടെ ത്തി പ്രാരംഭ നടപടികളും പൂർത്തിയാക്കി. ഈ വിവരം പുറത്ത് വന്നതോടെ പന്തളത്തെ ശ്രമങ്ങൾ വീണ്ടു ഉൗർജിതമായി. എംഎൽഎയുടെ നേതൃത്വത്തിൽ ആലോചന യോഗം ചേർന്ന് ഉപസമിതിയെയും നിശ്ചയിച്ചു.
മങ്ങാരം സാംസ്കാരിക നിലയത്തിന്റെ കെട്ടിടം താൽക്കാലികമായി ഉപയുക്തമാക്കാൻ തീരുമാനിച്ചെങ്കിലും അസൗകര്യങ്ങൾ കാരണം അഗ്നിശമനവിഭാഗം ഇത് പരിഗണിച്ചില്ല. പിന്നീട്, പന്തളം വലിയ പാലത്തിന്റെ വശത്തെ സ്ഥലം കണ്ടെ ത്തിയെങ്കിലും പദ്ധതി നടന്നില്ല.
നിലവിലെ പന്തളം നഗരസഭാ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം വരികയും അനുബന്ധ ചർച്ചയിൽ വികസന സ്തംഭനം വലിയ ചർച്ചയാവുകയും ചെയ്തതോടെയാണ് വീണ്ട ും പദ്ധതി പ്രവർത്തനത്തിന് ജീവൻ വച്ചത്. നേരത്തെ ഉപേക്ഷിച്ച ചിറമുടിയിലെ സ്ഥലം തന്നെ പരിഗണിക്കാനാണ് ഒടുവിൽ തീരുമാനം. ഫയർഫോഴ്സ് അധികൃതരും ഇതിന് പച്ചക്കൊടി കാട്ടിയതോടെ പദ്ധതി നടപ്പാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.