കാസര്‍ഗോഡ്: കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്റെ പ്രസംഗത്തിലെ സ്ത്രീ വിരുദ്ധ പരാമർശം വിവാദത്തിൽ. കാസർഗോട്ടെ യുഡിഎഫ് പ്രതിഷേധ വേദിയിൽ പ്രസംഗിക്കവേയാണ് അദ്ദേഹത്തിൽ നിന്ന് വിവാദ പരാമശം ഉണ്ടായത്.
പിണറായി വിജയന് മുഖ്യമന്ത്രി ആയാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് വിചാരിച്ചുവെന്നും എന്നാൽ, പെണ്ണുങ്ങളേക്കാള്‍ മോശമായാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
പ്രളയാനന്തര പുനര്‍നിര്‍മാണം അട്ടിമറിച്ചതിന് ജനങ്ങള്‍ മുഖ്യമന്ത്രിയെ വിചാരണ ചെയ്യും. ഒരു വിവരമില്ലാത്ത ഭരണാധികാരിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴ്ന്നു- സുധാകരൻ കൂട്ടിച്ചേര്‍ത്തു.