പാലക്കാട്ട് സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു; സമീപവാസിയായ ആർഎസ്എസ് പ്രവർത്തകൻ ശിവദാസ് പോലീസ് സ്റ്റേഷനിൽ കിഴടങ്ങി; ആക്രമണത്തിന് പിന്നിലെ കാരണം …

പാലക്കാട്: കണ്ണന്പ്രയിൽ സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു. ലോക്കൽ സെക്രട്ടറി എം.കെ.സുരേന്ദ്രനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലത്തൂർ കോടതി വളപ്പിൽ വച്ചാണ് സംഭവം. ബൈക്കിൽ പോവുകയായിരുന്ന സുരേന്ദ്രനെ ജീപ്പിടിപ്പിച്ച് വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അയൽവാസിയും ആർഎസ്എസ് പ്രവർത്തകനുമായ ശിവദാസനാണ് ആക്രമണത്തിന് പിന്നിൽ. ഇയാൾ സംഭവശേഷം ആയുധവുമായി പോലീസിൽ കീഴടങ്ങുകയും ചെയ്തു.

വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

Related posts