ഒമ്പതു ​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കാ​മു​ക​നും അ​മ്മ​യും അ​റ​സ്റ്റി​ൽ ; കാമുകൻ വരുന്ന ദിവസം ഭർത്താവിനെഉറക്ക ഗുളിക നൽകി മയക്കും; ചാവക്കാട്ടെ പീഡനക്കേസിൽ  പുറത്തുവരുന്നത് ഞെട്ടിക്കുന്നകഥ

ചാ​വ​ക്കാ​ട്: കാ​മു​ക​ന് ഒ​ന്പ​തു​വ​യ​സു​കാ​രി മ​ക​ളെ കാ​ഴ്ച​വ​ച്ച സം​ഭ​വ​ത്തി​ൽ കാ​മു​ക​നും മാ​താ​വും പി​ടി​യി​ലാ​യി. അ​ക​ലാ​ട് കാ​ട്ടി​ൽ​പ്പ​ള്ളി സ്വ​ദേ​ശി ക​ല്ലു​വ​ള​പ്പി​ൽ അ​ലി (50) പെ​രിന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​നി 37 കാ​രി​യാ​യ മാ​താ​വ് എ​ന്നി​വ​രെ​യാ​ണ് ചാ​വ​ക്കാ​ട് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജി. ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്. പെ​രിന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​നി​യെ വി​വാ​ഹം ചെ​യ്തു​കൊ​ടു​ക്കാ​ൻ ഇ​ട​നി​ല​ക്കാ​ര​നാ​യ​ത് അ​ലി​യാ​ണ്. ഈ ​സൗ​ഹൃ​ദ​ത്തി​ൽ അ​ലി ഇ​ട​യ്ക്കി​ട​ക്ക് വീ​ട്ടി​ൽ വ​രാ​റു​ണ്ട്. പി​ന്നീ​ട് നി​ത്യ സ​ന്ദ​ർ​ശ​ക​നാ​യി.

ഇ​തി​ന് യു​വ​തി​യു​ടെ ഭ​ർ​ത്താ​വും ഉ​മ്മ​യും ത​ട​സ​മാ​യ​പ്പോ​ൾ അ​ലി വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഇ​രു​വ​ർ​ക്കും ഉ​റ​ക്ക​ഗു​ളി​ക കൊ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന അ​ലി പി​ന്നീ​ട്ഒന്പതുവയസുകാരി യായ കുട്ടിയെകൂടി ഇയാൾ പീഡിപ്പിക്കുകയായിരുന്നു.

കു​ട്ടി എ​തി​ർ​ത്തെങ്കിലും ക​ത്തി​കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തി​നി​ട​യി​ൽ പ​ല​ത​വ​ണ​യാ​യി 15 പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​വും അ​ലി കൈ​ക്ക​ലാ​ക്കി. ഇ​ത് പ​ണ​യം വ​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 14ന് ​രാ​ത്രി കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ​കേ​ട്ട് ഉ​റ​ക്ക​മു​ണ​ർ​ന്ന ഭ​ർ​ത്താ​വി​ന്‍റെ മാ​താ​വ് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്.

ഉ​ട​നെ അ​ലി ഉ​ണ്ടാ​യി​രു​ന്ന മു​റി മാ​താ​വ് പു​റ​ത്തു​നി​ന്ന് പൂ​ട്ടി ബ​ന്ധു​ക്ക​ളെ​യും അ​യ​ൽ​ക്കാ​രെ​യും വി​വ​ര​മ​റി​യി​ച്ചു.​പി​ന്നീ​ട് ഇ​വ​ർ അ​ലി​യെ പോ​ലീ​സി​ന് കൈ​മാ​റി. തു​ട​ർ​ന്ന് ചോദ്യം ചെയ്തപ്പോഴാണ് വി​വ​രങ്ങൾ പു​റ​ത്താ​യ​ത്. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​റി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് മാ​താ​വി​നെ​യും കാ​മു​ക​നെ​യും അ​റ​സ്റ്റു​ചെ​യ്ത​ത്. ര​ണ്ടു​വി​വാ​ഹം ക​ഴി​ച്ച അ​ലി​ക്ക് അ​ഞ്ച് കു​ട്ടി​ക​ളു​ണ്ട്.

എ​സ്ഐ​മാ​രാ​യ കെ.​ജി. ജ​യ​പ്ര​ദീ​പ്, കെ.​വി. മാ​ധ​വ​ൻ, എ​എ​സ്ഐ അ​നി​ൽ മാ​ത്യു, വ​നി​ത സി​പി​ഒ നീ​ര​ജ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കു​ട്ടി​യെ ബ​ന്ധു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ലേ​ക്ക് വി​ട്ടു. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts