ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയ്ക്ക് വന്‍ പരാജയം പ്രവചിച്ച് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദ നാഷന് സര്‍വ്വെ. തെരഞ്ഞെടുപ്പില്‍ എസ്.പി, ബി.എസ്.പി, ആര്.എല്‍.ഡി, കോണ്‍ഗ്രസ് സഖ്യം ഒന്നിച്ചാല്‍ 75 സീറ്റുകള്‍ നേടിയെടുക്കുമെന്നും സര്‍വ്വെ പറയുന്നു.
2014ല്‍ ബി.ജെ.പിയും സഖ്യ കക്ഷിയായ അപ്നാദളും 80ല്‍ 73 സീറ്റുകള്‍ നേടിയിരുന്നു. 43.3 ശതമാനം വോട്ടുവിഹിതമാണ് സഖ്യം നേടിയത്.
കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചാലും ബി.ജെ.പിയ്ക്ക് പരാജയം നേരിടേണ്ടി വരുമെന്ന് സര്‍വ്വെ പറയുന്നു. എസ്.പി-ബി.എസ്.പി-ആര്.എല്‍.ഡി സഖ്യം 58 സീറ്റുകളിലും കോണ്‍ഗ്രസ് 4 സീറ്റിലും ബി.ജെ.പി സഖ്യത്തിന് നാല് സീറ്റുകളുമാണ് ലഭിക്കുക. രാജ്യത്തെ വലിയ തെരഞ്ഞെടുപ്പ് സര്വ്വെകളിലൊന്നാണ് മൂഡ് ഓഫ് ദ നാഷന് സര്‍വ്വെ.
യുപിയില്‍ ജയിക്കുന്നവരാണ് കേന്ദ്രത്തിലും അധികാരം പിടിക്കുക എന്ന പതിവ് തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷ നല്‍കുന്നതും ബിജെപിയ്ക്ക് നിരാശ നല്കുന്നതുമാണ് ഏറ്റവും പുതിയ സര്‍വ്വേ റിപ്പോര്‍ട്ട്.