കോഴിക്കോട്: യുഡിഎഫിൽ സീറ്റ് ചർച്ച പൂർത്തിയായെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്കെതിരേ മുസ്ലിം ലീഗ് രംഗത്ത്. മുല്ലപ്പള്ളി പറഞ്ഞ കാര്യം തനിക്കറിയില്ലെന്നും യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായിട്ടില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു.
സീറ്റ് വിഭജന ചർച്ച പൂർത്തിയായെങ്കിലേ സ്ഥാനാർഥി നിർണയത്തിലേക്ക് യുഡിഎഫ് കടക്കൂ. കോണ്ഗ്രസ് സ്ഥാനാർഥി നിർണയം നടത്തിയതായും താൻ മനസിലാക്കിയിട്ടില്ല. മുന്നണിയിൽ ചർച്ച ചെയ്ത് ഇക്കാര്യങ്ങൾ തീരുമാനിക്കുമെന്നും കെ.പി.എ.മജീദ് വ്യക്തമാക്കി.