പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനമാണ് ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയായിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യാനും പ്രത്യേകിച്ച്, യുപിയില്‍ എതിരാളികളെ മറിച്ചിടാനും വേണ്ട തന്ത്രങ്ങളുമായാണ് പ്രിയങ്ക അങ്കത്തട്ടിലേയ്ക്ക് കാലെടുത്ത് വച്ചിരിക്കുന്നത് എന്നാണ് മനസിലാക്കേണ്ടത്.
പ്രിയങ്കഗാന്ധിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇപ്പോള്‍ വാര്‍ത്തയാകുന്ന സാഹചര്യവുമാണുള്ളത്. ബിജെപി നേതാക്കളാകട്ടെ, അവരെ വ്യക്തിപരമായും അവരെ രംഗത്തിറക്കിയ കോണ്‍ഗ്രസിനെ പൊതുവായും വിമര്‍ശിക്കാനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പ്രിയങ്കയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച് നേതൃനിരയിലേക്ക് കൊണ്ടുവന്നതില്‍ രാഹുല്‍ഗാന്ധി പരാജയപ്പെട്ടു എന്ന് ബോധ്യപ്പെട്ടതിനാലാണെന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അഭിപ്രായപ്പെട്ടത്.
ഇതിനിടെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് വേളയില്‍ സ്മൃതി ഇറാനി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി പ്രിയങ്ക പറഞ്ഞ കമന്റ് വീണ്ടും ചര്‍ച്ചയാവുകയാണ്. മാധ്യമപ്രവര്ത്തകന് സ്മൃതി ഇറാനിയുടെ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അതാര്..? എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.
ഇതിന് സ്മൃതി ഇറാനി ട്വിറ്ററിലൂടെ മറുപടിയും നല്‍കിയിരുന്നു. പ്രിയങ്കയുടെ ഈ ചോദ്യത്തില്‍ തനിക്ക് അത്ഭുതമില്ല. സ്വന്തം വീട്ടിലെ അംഗം നടത്തിയ അഴിമതികള്‍ മറന്നുപോയ ഒരാള്‍, തന്റെ പേര് ഓര്‍ത്തിരിക്കുമോ എന്നായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് എതിരായ അഴിമതി ആരോപണങ്ങളെ ഉദ്ദേശിച്ചായിരുന്നു സ്മൃതിയുടെ അന്നത്തെ ആ കമന്റ്.
Reporter: Ma’am Smriti Irani has hit back at you again…
Priyanka Gandhi: Who? pic.twitter.com/vRCn5ubjp2— ANI (@ANI) May 4, 2014