കൊച്ചി: ക്രെഡിറ്റ് കാർഡ് വിതരണക്കാരായ എസ്ബിഐ കാർഡ്, ഇത്തിഹാദ് എയർവേസിന്റെ ലോയൽറ്റി പ്രോഗ്രാമായ ഇത്തിഹാദ് ഗസ്റ്റുമായി സഹകരിച്ച് രാജ്യാന്തര യാത്രക്കാർക്കായി പ്രീമിയം വിസാ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. ഇത്തിഹാദ് ഗസ്റ്റ് എസ്ബിഐ കാർഡ്, ഇത്തിഹാദ് ഗസ്റ്റ് എസ്ബിഐ പ്രീമിയർ കാർഡ് എന്ന കാർഡുകളാണുള്ളത്.
ഇന്ത്യയിൽനിന്നുള്ള രാജ്യാന്തര വിമാനയാത്രികർക്കു റിവാർഡുകളും ലോയൽറ്റി ആനുകൂല്യങ്ങളും കാർഡിലൂടെ ലഭിക്കും.