തിരുവനന്തപുരം: കേരള ബാങ്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സമൂഹത്തിൽ വലിയ മുന്നേറ്റങ്ങൾക്ക് വഴിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. സിഐടിയുവിന്റെ 28ാമത് സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സഹകരണ മേഖലയെ തകർക്കുകയായിരുന്നു നോട്ട് നിരോധനത്തിന്റെ ലക്ഷ്യം. സഹകരണ മേഖല സാധാരണക്കാരുടെ പണം കൊണ്ട് വളർന്നതാണ്. ഈ മേഖലയെ തകർക്കാൻ നിക്ഷിപ്ത താൽപര്യക്കാർ നീക്കം നടത്തിയിട്ടുണ്ട്. അതിനെ അതിജീവിച്ചാണ് സഹകരണ മേഖല മുന്നോട്ട് പോകുന്നതെന്നും പിണറായി പറഞ്ഞു.