ചെന്നൈ: ആരാധകർ ഇഷ്ടതാരത്തിന്റെ കട്ടൗട്ടിൽ പാൽ അഭിഷേകം നടത്തുന്നതിൽ പരാതിയുമായി തമിഴ്നാട് മിൽക്ക് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ രംഗത്ത്. സൂപ്പർതാര ചിത്രങ്ങൾ റിലീസാകുന്ന അന്ന് പാൽ പാക്കറ്റുകൾ വ്യാപകമായി മോഷണം പോകുന്നുവെന്നാണ് പരാതി.
വലിയ തോതിൽ മോഷണം നടക്കുന്നുണ്ടെന്നും തങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്നും പരാതിയിൽ പറയുന്നു. ടണ്‍കണക്കിന് പാലാണ് ഇത്തരത്തിൽ പാഴാകുന്നത്. ഇത് തടയാൻ നടപടി വേണമെന്നും റിലീസ് ദിനങ്ങളിൽ പാൽ കടകൾക്ക് പ്രത്യേക സംരക്ഷണം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.
അർദ്ധരാത്രിയാണ് പാക്കറ്റ് പാലുകൾ വിതരണത്തിനായി എത്തുന്നത്. അതുകൊണ്ട് തന്നെ കടയ്ക്ക് പുറത്തുള്ള പ്ലാസ്റ്റിക്ക് പെട്ടികളിലാണ് പാൽ പാക്കറ്റുകൾ ഇറക്കി വയ്ക്കാറ്. ഇവിടെ നിന്നാണ് ആരാധകർ പാല് മോഷ്ടിക്കുന്നത്.