വിവാദങ്ങളിൽ പെട്ട ശ്രീദേവി ബംഗ്ലാവിനെ കുറിച്ചുള്ള ചോദ്യം ജാൻവിയെ ചൊടിപ്പിച്ചു. നടി ശ്രീദേവിയുടെ ജീവിതത്തോട് ട്രെയിലറിന് സാമ്യമുണ്ടെന്നും നടി മരിച്ചു കിടന്നതു പോലത്തെ സീനുകൾ ട്രെയിലറിൽ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിവാദങ്ങൾ ശക്തമായത്.
ശ്രീദേവി ബംഗ്ലാവ് വിവാദങ്ങളിൽ പെട്ട് പുകയുമ്പോളാണ് ശ്രീദേവിയുടെ മകൾ ജാൻവി ചിത്രത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ വേദിവിട്ടത്. ഒരു ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ചിത്രത്തിനെ കുറിച്ച് താര പുത്രിയോട് ചോദിച്ചത്. എന്നാൽ മറുപടി ഒന്നും പറയാതെ നടി വേദിയിൽ നിന്ന് പുറത്തു പോകുകയായിരുന്നു.
താരത്തിനോട് ഈ ചോദ്യ ചോദിച്ചതിന് തൊട്ട് പിന്നാലെ തന്നെ ജാൻവിയുടെ മാനേജർ വിഷയത്തിൽ ഇടപെടുകയായിരുന്നു. വിഷയത്തെ കുറിച്ച് ജാൻവിയോട് പ്രതികരിക്കരുതെന്നും ഇയാൾ പറഞ്ഞു. ഇതിനെ തുടർന്നായിരുന്നു താരം വേദിവിട്ട് പോയത്.