പുനലൂർ: കിഴക്കൻ മലയോര നാടിന്റെ കായിക മുന്നേറ്റത്തിന് കരുത്ത് പകരാൻ പുനലൂരിൽ അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം സജ്ജമാകുന്നു.പുനലൂർ നഗരസഭയാണ് സ്റ്റേഡിയം വികസന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
ചെമ്മന്തൂരിലെ മുനിസിപ്പൽ സ്റ്റേഡിയത്തോട് ചേർന്ന് നഗരസഭ പുതുതായി വാങ്ങിയ 80 സെന്റ് സ്ഥലത്ത് അഞ്ചരകോടി രൂപ ചെലവിട്ട് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കും. കിഫ് ബി ഫണ്ട് വിനിയോഗിച്ചാണ് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നത്.നഗരസഭ 4 കോടി 90 ലക്ഷം രൂപയ്ക്ക് സമീപ സ്റ്റേഡിയത്തിന്റെ വികസന പദ്ധതിക്ക് ഡിപിസി അംഗീകാരം ലഭിച്ചു.
10 കോടി 40 ലക്ഷം രൂപയുടെ മുനിസിപ്പൽ സ്റ്റേഡിയം വികസന പദ്ധതികളുടെ ഉദ്ഘാടനം 29 ന് വൈകുന്നേരം ആറിന് മന്ത്രി ഇ പി ജയരാജൻ നിർവഹിക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ എം എ രാജഗോപാൽ അറിയിച്ചു.കൊല്ലം ജില്ലയിലെ പ്രധാന സ്റ്റേഡിയങ്ങളിൽ ഒന്നായി പുനലൂരിലെ മുനിസിപ്പൽ സ്റ്റേഡിയം മാറും.
ക്രിക്കറ്റ് ഫുഡ്ബോൾ ഉൾപ്പടെയുള്ള വിവിധ കായിക ഇനങ്ങൾക്കു് വിദഗ്ധ പരിശീലനത്തിന് സ്റ്റേഡിയത്തിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കം. പ്രത്യേകവാക് വേയും സ്റ്റേഡിയത്തിൽ ക്രമീകരിക്കും.