ബാങ്ക് ലോണ്‍ നൽകുവാൻ വിസമ്മതിച്ച ബാങ്ക് മാനേജറെ വശീകരിക്കാൻ യുവതി വസ്ത്രമുരിഞ്ഞു. റഷ്യയിലെ കസാനിലാണ് ഏറെ അമ്പരപ്പുളവാക്കിയ സംഭവം അരങ്ങേറിയത്. പുതിയൊരു കാറു വാങ്ങുവാനാണ് 20 വയസുകാരിയായ യുലിയാ കുസ്മിന ബാങ്കിലെത്തി ലോണിന് അപേക്ഷിച്ചത്. ഇതിനായി എല്ലാ രേഖകളും ഇവർ കരുതിയിരുന്നു.
പക്ഷെ ലോണ്‍ നൽകാൻ ഇവർക്ക് യോഗ്യതയില്ലെന്ന് വിലയിരുത്തിയ ബാങ്ക് മാനേജർ പണം നൽകുവാൻ വിസമ്മതിച്ചു. പിന്നീട് മാനേജരെ വശീകരിച്ച് കാര്യം സാധിക്കാൻ തീരുമാനിച്ചുറപ്പിച്ച യുലിയ മാനേജറുടെ മുൻപിൽ വച്ച് വസ്ത്രമുരിയുകയായിരുന്നു.
യുവതിയുടെ പ്രവർത്തി കണ്ട് അസ്വസ്ഥനായ മാനേജർ ഇവരുടെ അടുക്കലെത്തി വസ്ത്രം ധരിപ്പിച്ചു. മാത്രമല്ല ഉടൻ തന്നെ ഇവരെ തന്റെ മുറിയിൽ നിന്നും മടക്കി അയക്കുകയും ചെയ്തു.
മാനേജറുടെ മുറിയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. സംഭവത്തോട് പ്രതികരിച്ച് നിരവധിയാളുകളും രംഗത്തെത്തിയിട്ടുണ്ട്.