ലോക ചരിത്രത്തിലെ ഏറ്റവും ശക്തരായ വനിതകളിൽ ഒരാളായിരുന്നു ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര. ക്ലിയോപാട്രയെക്കുറിച്ച് ചരിത്രകാരൻമാർ കണ്ടെത്തുന്ന ചെറിയ കാര്യങ്ങൾ പോലും വലിയ വാർത്തയാകാറുണ്ട്. സൗന്ദര്യത്തിന്റെ മൂർത്തീഭാവമെന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ക്ലിയോപാട്രയുടെ ശവകുടീരം ഇതുവരെ കണ്ടെത്താൻ കഴിയാതിരുന്നത് പുരാവസ്തു ശാസ്ത്രജ്ഞർക്ക് ഏറെ സങ്കടകരമായ ഒരു കാര്യമായിരുന്നു.
എന്നാൽ ക്ലിയോപാട്രയുടെയും ആന്റണിയുടെയും ശവകുടീരം ഉടൻ കണ്ടെത്തുമെന്നാണ് ഈജിപ്ഷ്യൻ ചരിത്രകാരൻമാർ അവകാശപ്പെടുന്നത്. അലക്സാൻഡ്രിയയിൽനിന്ന് 30 കിലോമീറ്റർ അകലെ ടപോസിരിസ് മാഗ്ന എന്ന സ്ഥലത്താണ് ഇവരുടേതെന്ന് കരുതപ്പെടുന്ന ശവകുടീരം കണ്ടെത്തിയിരിക്കുന്നത്. പുരാവസ്തു ഗവേഷകർ ഇവിടെ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.