ന്യൂഡല്‍ഹി: പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന് മോഹന്‍ലാലിനും ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണനും പത്മഭൂഷൺ. ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദയ്ക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു.
മാമ്മന്‍ ചാണ്ടി, കെ.ജി ജയന് എന്നിവര്‍ക്കും പത്മശ്രീ പുരസ്കാരം ലഭിച്ചു. പുരാവസ്തു വിദഗ്ധന്‍ കെ.കെ മുഹമ്മദ്, നൃത്ത സംവിധായകനും നടനും സംവിധായകനുമായ പ്രഭു ദേവ, ഗായകന് ശങ്കര്‍ മഹാദേവന്, സംഗീതഞ്ജന്‍ ശിവമണി എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു.
രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയൻ പുരസ്കാരമായ പത്മവിഭൂഷൺ നാല് പേർക്ക് ലഭിച്ചു. നാടൻ കലാകാരൻ തീജൻ ഭായ്, ജിബൂട്ടി പ്രസിഡന്റ് ഇസ്മയിൽ ഉമർ ഗുൽ, വ്യവസായി അനിൽകുമാർ മണിഭായ് നായ്ക്, എഴുത്തുകാരൻ ബൽവന്ത് മൊരേശ്വർ പുരന്തര എന്നിവർക്കാണ് പത്മവിഭൂഷൺ പുരസ്കാരം നൽകിയത്.
ക്രിക്കറ്റ് താരം ഗൗതംഗംഭീർ, മുതിർന്ന അഭിഭാഷകൻ എച്ച്.എസ് ഭൂൽക്ക, മാധ്യമപ്രവർത്തകൻ കുൽദീപ് നയ്യാർ എന്നിവരുൾപ്പെടെ 112 പേർക്കാണ് പത്മശ്രീ പുരസ്കാരം ലഭിച്ചത്.