കണ്ണൂർ: മരുഭൂമിയിൽ കാണപ്പെടുന്ന ദേശാടനപ്പക്ഷികളുടെ ഇഷ്ടനാടായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് നമ്മളെ വല്ലാതെ അസ്വസ്ഥമാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടന്ന ജൈവവൈവിധ്യ കോണ്‍ഗ്രസിലാണ് കേരളം മരുഭൂമിയായി മാറിയേക്കാമെന്ന ഭീതിപ്പെടുത്തുന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി നൽകിയത്.
നാടിന്റെ കാലാവസ്ഥയ്ക്കു വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. നാട്ടിലേക്ക് സൂക്ഷിച്ചു നോക്കിയാൽ കാലാവസ്ഥാ മാറ്റം പ്രതിഫലിക്കുന്നതിന്റെ ഉദാഹരണം കാണാം. ഒരിനം ദേശാടനപക്ഷിയ്ക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിരിക്കുകയാണ്. ഇത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്നതാണ്. മരുഭൂമികളിൽ മാത്രം കണ്ടുവരുന്ന ദേശാടന പക്ഷികൾ, ഇവരുടെ ഇഷ്ട ഭൂമിയായി കേരളം മാറിയിട്ടുണ്ട്, അത് നമ്മുടെ നാടിന് ആപത്താണ്.
വടക്കേ ഇന്ത്യയുടെ ചൂടേറിയ സ്ഥലങ്ങളിൽ മാത്രം കണ്ടുവരുന്ന റോസി പാസ്റ്റർ എന്ന ഇനം പക്ഷി കോട്ടയം തിരുനക്കര ഭാഗങ്ങളിൽ ധാരാളമായി കണ്ടുവ രുന്നുണ്ട്. വല്ലാത്തൊരു മുന്നറിയിപ്പാണ് ഈ പക്ഷികളുടെ വരവ് നൽകുന്നത്. നാടിന്റെ ജൈവവൈധ്യത്തിലും വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
https://www.facebook.com/PinarayiVijayan/videos/2136213229777380/?t=25