ഝാ​ൻ​സി റാ​ണി! പ്രി​യ​ങ്ക​യെ അ​പ​ഹ​സി​ച്ചും വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും കൂ​ടു​ത​ൽ ബി​ജെ​പി നേ​താ​ക്ക​ൾ രം​ഗ​ത്ത് 

ന്യൂ​ഡ​ൽ​ഹി: എ ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​യാ​യ പ്രി​യ​ങ്ക ഗാ​ന്ധി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​രി​ൽ മ​ത്സ​ര​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് പോ​സ്റ്റ​ർ പ്ര​ച​ര​ണം. ഝാ​ൻ​സി കി ​റാ​ണി​യെ​ന്നാ​ണ് പോ​സ്റ്റ​റു​ക​ളി​ൽ പ്രി​യ​ങ്ക​യെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. 1998 മു​ത​ൽ 2017 വ​രെ ഇ​പ്പോ​ഴ​ത്തെ യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ഥ്യ​നാ​ഥ് മ​ത്സ​രി​ച്ച് വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് ഗോ​ര​ഖ്പു​ർ.

ന​രേ​ന്ദ്ര​മോ​ദി​യു​ടെ വാ​രാ​ണ​സി മ​ണ്ഡ​ല​വും യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ഗോ​ര​ഖ്പൂ​രും ഉ​ൾ​ക്കൊ​ള്ളു​ന്ന 40 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ൽ അ​ദ്ഭു​തം സം​ഭ​വി​പ്പി​ക്കാ​ൻ പ്രി​യ​ങ്ക ഗാ​ന്ധി​ക്കു ക​ഴി​യു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ഉ​റ​ച്ച വി​ശ്വാ​സം. കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മി​ക്ക ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളും ഇ​പ്പോ​ൾ ബി​ജെ​പി​യു​ടെ കൈ​ക​ളി​ലാ​ണ്.

80 സീ​റ്റി​ൽ 71 സീ​റ്റാ​ണ് 2014ൽ ​മോ​ദി​യു​ടെ പ്ര​ഭാ​വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി​ക്ക് നേ​ടാ​നാ​യ​ത്. പ്രി​യ​ങ്ക​യെ ഗോ​ര​ഖ്പു​രി​ൽ നി​ർ​ത്ത​ണ​മെ​ന്ന് പാ​ർ​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി കോ​ൺ​ഗ്ര​സ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ഹു​സൈ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പ്രിയങ്കയ്ക്ക് ബൈ​പോ​ളാ​ർ ഡി​സോ​ർ​ഡ​ർ !

പ്രി​യ​ങ്ക ഗാ​ന്ധി​യെ അ​പ​ഹ​സി​ച്ചും വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും കൂ​ടു​ത​ൽ ബി​ജെ​പി നേ​താ​ക്ക​ൾ രം​ഗ​ത്ത്  എ​ത്തി. ബി​ജെ​പി എം​പി സു​ബ്ര​ഹ്മ​ണ്യൻ സ്വാ​മി​യാ​ണ് അ​വ​സാ​ന​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. പ്രി​യ​ങ്ക​യ്ക്ക് ബൈ​പോ​ളാ​ർ ഡി​സോ​ർ​ഡ​ർ എ​ന്ന മാ​ന​സി​ക​പ്ര​ശ്ന​മാ​ണെ​ന്നാ​ണ് സ്വാ​മി​യു​ടെ ആ​രോ​പ​ണം. പ്രി​യ​ങ്ക​യ്ക്ക് ഒ​രു പൊ​തു​ജീ​വി​തം ന​യി​ക്കാ​നാ​കി​ല്ലെ​ന്നും അ​വ​ർ അ​ക്ര​മ​കാ​രി​യാ​ണെ​ന്നും സ്വാ​മി പ​റ​യു​ന്നു.

പ്രി​യ​ങ്ക ആ​ളു​ക​ളെ അ​ടി​ക്കാ​റു​ണ്ട്. പൊ​തു​സ​മൂ​ഹം ഇ​വ​രു​ടെ മ​നോ​നി​ല​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​രി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി പ​റ​യു​ന്നു. ബി​ജെ​പി നേ​താ​വ് കൈ​ലാ​ഷ് വി​ജ​യ്‌ വ​ർ​ഗീ​യ​യും പ്രി​യ​ങ്ക​യെ അ​ധി​ക്ഷേ​പി​ച്ചി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന് ശ​ക്ത​രാ​യ നേ​താ​ക്ക​ൾ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​ത്ത​രം ചോ​ക്ലേ​റ്റ് മു​ഖ​ങ്ങ​ളെ ഇ​റ​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു കൈ​ലാ​ഷി​ന്‍റെ വി​മ​ർ​ശ​നം.

പ്രി​യ​ങ്ക​യ്ക്ക് സൗ​ന്ദ​ര്യം മാ​ത്ര​മാ​ണ് കൈ​വ​ശ​മു​ള്ള​തെ​ന്നും അ​ത് വോ​ട്ടാ​യി മാ​റി​ല്ലെ​ന്നും ബീ​ഹാ​ർ മ​ന്ത്രി വി​നോ​ദ് ന​രേ​ൻ പ​രി​ഹ​സി​ച്ചി​രു​ന്നു. പ്രി​യ​ങ്ക​യു​ടെ വ്യ​ക്തി​പ്ര​ഭാ​വം മോ​ദി ത​രം​ഗ​ത്തി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​മെ​ന്ന ആ​ശ​ങ്ക ബി​ജെ​പി​ക്കു​ണ്ട്.

യു​പി​യി​ൽ ബി​ജെ​പി ക​ന​ത്ത തോ​ൽ​വി നേ​ടു​മെ​ന്ന ഇ​ന്ത്യാ ടു​ഡേ-​കാ​ർ​വി സ​ർ​വേ​യും ബി​ജെ​പി​യെ ഞെ​ട്ടി​ച്ചി​ട്ടു​ണ്ട്. പ്രി​യ​ങ്ക​യു​ടെ ദേ​ശീ​യ രാ​ഷ്‌‌​ട്രീ​യ​ത്തി​ലേ​ക്കു​ള്ള ക​ട​ന്നു​വ​ര​വ് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മാ​ത്ര​മ​ല്ല, രാ​ജ്യ​മെ​ങ്ങും കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല ത​രം​ഗം ഉ​ണ്ടാ​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് രാ​ഷ്‌‌​ട്രീ​യ നി​രീ​ക്ഷ​ക​ർ ക​രു​തു​ന്ന​ത്.

Related posts