കങ്കണ റണൗത്ത് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന മണികർണിക; ദ് ക്വീൻ ഓഫ് ഝാൻസി ഇന്റർനെറ്റിൽ. റിലീസിനെത്തിയ ചിത്രം മണിക്കൂറുകൾക്കകം തമിഴ് റോക്കേഴ്സിന്റെ വെബ് സൈറ്റിലാണ് പ്രത്യക്ഷപ്പെട്ടത്.
അടുത്തിടെ റിലീസ് ചെയ്ത പേട്ട, വിശ്വാസം, ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ, ഉറി എന്നീ ചിത്രങ്ങളും ചോർത്തിയ തമിഴ് റോക്കേഴ്സ് സിനിമ മേഖലയ്ക്ക് വലിയ ഭീഷണയാണ് ഉയർത്തുന്നത്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ പിടികൂടുമെന്ന് നിരവധി തവണ പ്രഖ്യാപനമുണ്ടായിട്ടുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിക്കുവാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.