മ​ന്ത്രി​സ​ഭ​യു​ടെ ആ​യി​രം ദി​ന​ങ്ങ​ൾ; ജി​ല്ല​യി​ൽ ഇ​രു​നൂ​റോ​ളം പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും

ആ​ല​പ്പു​ഴ: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ ആ​യി​രം ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജി​ല്ലാ​ത​ല ആ​ഘോ​ഷ​ങ്ങ​ൾ ഫെ​ബ്രു​വ​രി 20 മു​ത​ൽ 27 വ​രെ ജി​ല്ല​യി​ലെ വി​വി​ധ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ന​ട​ക്കും. ഇ​തി​ന്‍റെ ജി​ല്ലാ​ത​ല ആ​ലോ​ച​ന​യോ​ഗം ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​

സു​ധാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്നു. നി​യോ​ജ​ക​മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ 29ന് ​എം​എ​ൽ​എ​മാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്ന് സം​ഘാ​ട​ക സ​മി​തി​ക​ൾ​ക്കു രൂ​പം ന​ൽ​കും. അ​രൂ​ർ, കാ​യം​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ലെ യോ​ഗം ഫെ​ബ്രു​വ​രി ര​ണ്ടി​ന് ന​ട​ത്തും.

മ​ന്ത്രി​സ​ഭ​യു​ടെ ആ​യി​രം ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​ലൂ​ടെ സം​സ്ഥാ​ന​ത്ത് 10000 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ പി​ഡ​ബ്ല്യു​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ത്രം 200ൽ ​ഏ​റെ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് രൂ​പം കൊ​ടു​ത്തി​ട്ടു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് ഇ​തി​ന​കം സാ​ധി​ച്ചു.

ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സി​ബി​ഷ​നു​ക​ൾ, സെ​മി​നാ​റു​ക​ൾ, എ​ന്നി​വ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും. സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പി​ഡ​ബ്ല്യു​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ 3000 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് രൂ​പം​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​ല​പ്പു​ഴ വ​ള​രെ മു​ന്നി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​രോ വ​കു​പ്പു​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ അ​ന്തി​മ പ​ട്ടി​ക ജ​നു​വ​രി 31ന​കം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് അ​ത​ത് വ​കു​പ്പ് മേ​ധാ​വി​ക​ൾ സ​മ​ർ​പ്പി​ക്കും.

എം​എ​ൽ​എ​മാ​രാ​യ ആ​ർ. രാ​ജേ​ഷ്, യു. ​പ്ര​തി​ഭ, എ.​എം. ആ​രി​ഫ്, സ​ജി ചെ​റി​യാ​ൻ, ക​ള​ക്ട​ർ എ​സ്. സു​ഹാ​സ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ച​ന്ദ്ര​ഹാ​സ​ൻ വ​ടു​ത​ല, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മേ​ധാ​വി​ക​ൾ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts