മാതാപിതാക്കളെ വൃസദനങ്ങളിലേക്ക് തള്ളിവിടുന്ന മക്കള്‍ കാണണം! നവ്യാനുഭവമായി മുത്തശിക്കൊരു മുത്തം പരിപാടി

നെ​ടു​ങ്ക​ണ്ടം: പ്രാ​യ​മാ​യ​വ​രെ ആ​ദ​രി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം കു​ട്ടി​ക​ൾ​ക്കു ന​ൽ​കു​ന്ന​തി​നാ​യി ചോ​റ്റു​പാ​റ ആ​ർ​പി​എം എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന മു​ത്ത​ശി​ക്കൊ​രു മു​ത്തം​പ​രി​പാ​ടി വ്യ​ത്യ​സ്ത​മാ​യി. മാതാ​പി​താ​ക്ക​ളെ വൃ​സ​ദ​ന​ങ്ങ​ളി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ഇ​വ​ർ​ക്കു സ്നേ​ഹ​വും പ​രി​ച​ര​ണ​വും ക​രു​ത​ലും ന​ൽ​ക​ണ​മെ​ന്നും കു​ട്ടി​ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യാ​ണ് മു​ത്ത​ശി​ക്കൊ​രു മു​ത്തം സം​ഘ​ടി​പ്പി​ച്ച​ത്.

മേ​ഖ​ല​യി​ലെ നൂ​റോ​ളം മു​ത്ത​ശി​മാ​രാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​വ​രി​ൽ പ്രാ​യം കൂ​ടി​യ അ​ഞ്ചു പേ​ർ ചേ​ർ​ന്ന് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ത്ത​ശി​മാ​ർ​ക്ക് പ്ര​ത്യേ​ക ഇ​രി​പ്പി​ട​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ 80 കു​രു​ന്നു​ക​ൾ മു​ത്ത​ശി​മാ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കു​ക​യും മു​ത്തം ന​ൽ​കു​ക​യും ചെ​യ്തു. കു​രു​ന്നു​ക​ളെ സ്കൂ​ൾ മാ​നേ​ജ​ർ ര​വീ​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ർ​ഡ് മെം​ബ​ർ ബി​ജു ത​ക​ടി​യേ​ൽ, ഹെ​ഡ്മി​സ്ട്ര​സ് ദീ​പാ​മോ​ൾ, പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ സ​ലാം, കാ​സിം​കു​ട്ടി മീ​രാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രാ​യ സു​ധീ​ഷ്, കെ. ​അ​ശ്വ​തി, വി​ദ്യാ​കു​മാ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts