കുമളി: കുമളി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ സെന്തിൽകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഓട്ടോ ഡ്രൈവറുടെ ബന്ധു കുമളി വാളാർഡി ഗുരുസ്വാമി (60) ആത്മഹത്യ ചെയ്തു. ഇയാളുടെ വീട്ടിലേക്കാണ് മണം പിടിച്ച പോലീസ് നായ ഓടിക്കയറിയത്. ഈ വീട്ടിൽ ചോരക്കറകൾ ദൃശ്യമായിരുന്നു.
ഓട്ടോ ഡ്രൈവറുടെ മൃതദേഹം കാണപ്പെട്ട സ്ഥലത്തു നിന്നും 400 മീറ്റർ മാറി മറ്റൊരു പുരയിടത്തിൽ ചാന്പമരത്തിൽ ചണക്കയറിൽ തൂങ്ങിയ നിലയിലാണ് ഇന്നലെ ഇയാളുടെ മൃതദേഹം കാണപ്പെട്ടത്.
അയൽവാസികളായ പിതാവിനേയും മകനേയും പോലീസ് ചോദ്യം ചെയ്തു വരുന്നു. ഇവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായാണ് പോലീസ് നിഗമനം. ഇതിൽ മകൻ ഏതു വാഹനങ്ങൾ ഓടിക്കുന്നതിലും വിദഗ്ധനാണ്.
മരിച്ചയാളുടെ മൃതദേഹം വാളാർഡി മേപ്പേരിട്ടിലും ഇയാളുടെ ഓട്ടോ അട്ടപ്പള്ളം മുരിക്കിടി റോഡിലുമാണ് കഴിഞ്ഞ ദിവസം കാണപ്പെട്ടത്. 25 നു വൈകുന്നേരം മുതൽ സെന്തിൽകുമാറിനെ കാണാതായി. ആത്മഹത്യ ചെയ്ത ബന്ധുവായ ഗുരുസ്വാമിയുമായി 1.42 ലക്ഷത്തിന്റെ പണമിടപാട് ഓട്ടോ ഡ്രൈവർക്കും വീട്ടുകാർക്കും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ തുക കൈപ്പറ്റുന്നതിനായി മാതാപിതാക്കൾക്കൊപ്പം ഗുരു സ്വാമിയുടെ വീട്ടിലെത്തിയ സെന്തിൽകുമാറിനെ എഗ്രിമെന്റുമായി ഒറ്റയ്ക്ക് വരാൻ കുറ്റാ രോ പിതർ ആവശ്യപ്പെട്ടതായും പറയപ്പെടുന്നു.
മൃതദേഹത്തിൽ ആയുധങ്ങൾ ഉപയോഗിച്ചുള്ള മുറിവുകളും കെട്ടി വലിച്ചതിന്റെപാടുകളും ഉണ്ട്. കൊലയ്ക്ക് ശേഷം മൃതദേഹം കെട്ടിവലിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. ആത്മഹത്യ ചെയ്ത ഗുരുസ്വാമി ഭാര്യയുടെ അന്ത്യകർമങ്ങളിൽ ബന്ധുക്കളെ പങ്കെടുപ്പിച്ചില്ലെന്നും പശുവളർത്തൽ തൊഴിലാക്കിയ ഇയാൾ പരിസര വാസികളുമായി അധിക ബന്ധം പുലർത്തിയിരുന്നില്ലെന്നും കസ്റ്റഡിയിലുള്ള ഒരാൾ വാഹനങ്ങൾ ഓടിക്കുനതിൽ കഴിവുള്ള യാ ളാണെന്നും നാട്ടുകാർ പറഞ്ഞു.