കൊച്ചി: പ്രളയം മനുഷ്യനിർമിതമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി. ഇ. ശ്രീധരനാണ് ഹർജി സമർപ്പിച്ചത്. ഹർജി ചൊവ്വാഴ്ച ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
പ്രളയത്തെപ്പറ്റി വിശദമായ സാങ്കേതിക പഠനം ആവശ്യമെന്ന് മുഖ്യമന്ത്രിക്കും പ്ലാനിംഗ് ബോർഡ് ചെയർമാനും കത്ത് അയച്ചിരുന്നെങ്കിലും അത് സർക്കാർ അവഗണിച്ചുവെന്നും ശ്രീധരൻ ഹർജിയിൽ ആരോപിച്ചു.
കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ സമാന ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാം. ഉന്നതതല ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ച് ദുരന്തത്തിന് കാരണമെന്തെന്ന് അന്വേഷിക്കണം. ഈ കമ്മിറ്റിക്ക് സർക്കാരിന്റെ പിന്തുണ ഉറപ്പുവരുത്തണമെന്നും ശ്രീധരൻ ഹർജിയിൽ ആവശ്യപ്പെട്ടു.
ഫൗണ്ടേഷൻ ഫോർ റീസ്റ്റോറേഷൻ ഓഫ് നാഷണൽ വാല്യൂസ് സൊസൈറ്റിയുടെ പ്രസിഡന്റെന്ന നിലയിലാണ് ശ്രീധരൻ ഹർജി സർപ്പിച്ചത്.