ഒരാവേശത്താല്‍ താന്‍ ചെയ്യുന്ന പല കാര്യങ്ങളും തിരിഞ്ഞ് കൊത്തുന്ന അനുഭവമാണ് അജു വര്‍ഗീസിന് ഉണ്ടായികൊണ്ടിരിക്കുന്നത്. മധുരരാജ എന്ന സിനിമയുടെ സെറ്റില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഇരിക്കുന്ന സണ്ണി ലിയോണിന്റെ ചിത്രം പങ്കുവച്ച്, അക്ക വിത്ത് ഇക്ക എന്ന് കാപ്ഷനും ഇട്ടു എന്ന കുറ്റം മാത്രമാണ് അജു വര്‍ഗീസ് ചെയ്തത്.
എന്നാല്‍ പോസ്റ്റ് വൈറലാവുകയും, മോഹന്‍ലാല്‍ മമ്മൂട്ടി ആരാധകര്‍ തമ്മിലുള്ള വാക്‌പോരിനുള്ള വേദിയാവുകയുമായിരുന്നു, അജു വര്‍ഗീസിന്റെ ഫേസ്ബുക്ക് പേജ്. വാക്‌പോര് എന്ന എന്നതിനേക്കാള്‍ ലൈംഗികച്ചുവയോട് കൂടിയ അഭസ്യ കമന്റുകളായിരുന്നു കമന്റ് ബോക്‌സ് നിറയെ.
ആക്രമണം രൂക്ഷമായതോടെ അജുവിന് ഫേസ്ബുക്കില്‍ നിന്ന് പോസ്റ്റ് പിന്‍വലിക്കേണ്ടിയും വന്നു. മമ്മൂട്ടിയെയും സണ്ണി ലിയോണിനെയും അധിക്ഷേപിക്കുന്ന തരത്തിലും മോര്‍ഫ് ചെയ്ത ചിത്രങ്ങളായുമുള്ള കമന്റുകളായിരുന്നു കൂടുതല്‍. ഭൂരിഭാഗവും വ്യാജ ഐഡികളില്‍ നിന്നുമായിരുന്നു. സ്ത്രീ വിരുദ്ധ കമന്റുകളും ധാരാളമായിരുന്നു. തുടര്‍ന്നാണ് അജു പോസ്റ്റ് ഡിലീറ്റ് ചെയ്തത്. ഇതേ ക്യാപ്ഷനില്‍ ചിത്രം ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട് അജു.
മുമ്പ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് സജീവമായിരുന്ന സമയത്ത്, ഇരയായ നടിയെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റിട്ടു എന്നാരോപിച്ച് അജുവിന്റെ പേരില്‍ കേസ് പോലും ഉണ്ടായിരുന്നു. പിന്നീട് നടി ഇടപെട്ട് അജുവിന്റെ കേസ് പിന്‍വലിക്കപ്പെടുകയായിരുന്നു.