മരുന്ന് വാങ്ങാന്‍ പൈസയില്ല മോനെ!! ആരാധകര്‍ക്കിടയില്‍ നിന്ന അമ്മൂമ്മ പതിയെ പറഞ്ഞപ്പോള്‍ അടുത്തുചെന്ന് കൈയിലേക്ക് പൈസ വച്ചുകൊടുത്ത് വിജയ് സേതുപതി, ഇങ്ങനെയും നടന്മാരോയെന്ന് ആരാധകരും!!

മലയാളി സിനിമ ആരാധകരെല്ലാം കുറച്ചുദിവസമായി ആലപ്പുഴയിലാണ്. മണ്ണില്‍ ചവിട്ടാത്ത സിനിമക്കാര്‍ക്കിടയില്‍ വ്യത്യസ്തനായ വിജയ് സേതുപതിയെ കാണാനാണ് ആരാധകരുടെ ഒഴുക്ക്. ആരാധകര്‍ക്കൊപ്പം താരജാഡകളില്ലാത്ത പെരുമാറുന്ന ഈ നടന് കേരളത്തില്‍ ആരാധകരേറെയാണ്. കഴിഞ്ഞദിവസവും അദേഹം ഏവരെയും അത്ഭുതപ്പെടുത്തി.

ആലപ്പുഴയിലെ ലൊക്കേഷനില്‍ കഴിഞ്ഞ ദിവസംപ്രായമായൊരു വൃദ്ധയും ഷൂട്ടിങ് കാണാന്‍ എത്തിയിരുന്നു. ആരാധകരുടെ വലിയ കൂട്ടത്തിനിടയില്‍ നിന്ന് അമ്മൂമ്മയെ ശ്രദ്ധിച്ച സേതുപതി അവരുടെ അരികിലേയ്ക്ക് ചെന്നു. പ്രിയതാരത്തോട് എന്തോ പറയുവാന്‍ ശ്രമിക്കുകയായിരുന്നു അവര്‍. മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനേ’ എന്നായിരുന്നു അമ്മൂമ്മ വിജയുടെ ചെവിയില്‍ പറഞ്ഞത്.

ഉടന്‍ തന്നെ തന്റെ സഹായികളോട് കയ്യിലുള്ള പണം താരന്‍ ആവശ്യപ്പെട്ടു. ആരുടെയങ്കിലും കയ്യില്‍ പഴ്സ് ഉണ്ടോ എന്നായിരുന്നു ചോദ്യം. അവസാനം അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രാഹിമിന്റെ പഴ്സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ ആ വൃദ്ധയ്ക്ക് നല്‍കി.

സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമനിതന്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് വിജയ് സേതുപതി ആലപ്പുഴയിലെത്തിയത്. കയര്‍ തൊഴിലാളിയുടെ വേഷത്തിലാണ് താരം എത്തുന്നതെന്നാണ് സൂചനകള്‍. കാക്കി ഷര്‍ട്ടും ലുങ്കിയുമണിഞ്ഞു സാധാരണക്കാരനായി താരമെത്തിയപ്പോള്‍ ആരാധകര്‍ ചുറ്റും കൂടി. ലൊക്കേഷനിലെ ചിത്രങ്ങള്‍ മറ്റൊരു താരം കൂടിയായ മണികണ്ഠന്‍ ആചാരി പുറത്തുവിട്ടിരുന്നു.

Related posts