നെ​ടു​മ്പാശേ​രി വ​ഴി സ്വ​ർ​ണം, ക​റ​ൻ​സി ക​ട​ത്ത് വ്യാ​പ​കമാകുന്നു;  ഒരാഴ്ചക്കിടെ പിടികൂടിയത് കോടികളുടെ കള്ളക്കടത്ത് സാധനങ്ങൾ

നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത സു​ര​ക്ഷാ​സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്ന ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ, അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത് 45 ല​ക്ഷ​ത്തി​ന്‍റെ വി​ദേ​ശ ക​റ​ൻ​സി​യും 36 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​വും ആ​റു കോ​ടി രൂ​പ​യു​ടെ ഹാ​ഷി​ഷും.

27 ന് ​എ​ത്തി​യ ര​ണ്ടു യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​ണ് വി​ദേ​ശ​ത്തേ​ക്കു ക​ട​ത്താ​ൻ എ​ത്തി​ച്ച വി​ദേ​ശ ക​റ​ൻ​സി പി​ടി​ച്ചെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട് നെ​ല്ലി​ക്കു​ന്ന് നെ​ച്ചി​പ്പാ​ട​ത്ത് അ​ഫ്ന​ൽ എ​ൻ. അ​ബ്ദു​ള്ള​യി​ൽ​നി​ന്ന് 26.34 ല​ക്ഷ​ത്തി​ന്‍റെ​യും തി​രു​വ​ല്ല സ്വ​ദേ​ശി ക​ല​മാ​ൺ​മി​ൽ ജോ​സ​ഫ് ഏ​ബ്ര​ഹാ​മി​ൽ നി​ന്ന് 18.95 ല​ക്ഷ​ത്തി​ന്‍റെ​യും വി​ദേ​ശ ക​റ​ൻ​സി​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ‌ദു​ബാ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന അ​ഫ്ന​ൽ അ​രി​പ്പൊ​ടി​യി​ലാ​ക്കി ഒ​ന്പ​തു ല​ക്ഷം രൂ​പ​യു​ടെ​യും ബാ​ഗേ​ജി​ന്‍റെ പ്ര​ത്യേ​ക അ​റ​യി​ൽ ഒ​ളി​പ്പി​ച്ച് 17 ല​ക്ഷം രൂ​പ​യു​ടെ​യും വി​ദേ​ശ ക​റ​ൻ​സി ക​ട​ത്താ​നാ​യി​രു​ന്നു ‌ശ്ര​മം. എ​യ​ർ ഇ​ന്ത്യാ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ദോ​ഹ​യ്ക്ക് പോ​കാ​നെ​ത്തി​യ​താ​ണ് ജോ​സ​ഫ് ഏ​ബ്ര​ഹാം. വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ഇ‍​യാ​ൾ ക​റ​ൻ​സി ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. യു​എ​സ് ഡോ​ള​ർ, കു​വൈ​റ്റ് ദി​നാ​ർ, യു​എ​ഇ ദി​ർ​ഹം എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​ബ്ദു​ൾ അ​ജീ​സ് എ​ന്ന യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് എ​മ​ർ​ജ​ൻ​സി ലൈ​റ്റി​ന്‍റെ ബാ​റ്റ​റി​യി​ൽ ച​തു​ര ത​കി​ടു രൂ​പ​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 10,16,783 രൂ​പ വി​ല വ​രു​ന്ന 339 ഗ്രാം ​സ്വ​ർ​ണ​വും ജ​സീ​ൽ പു​തി​യ​പാ​ലം എ​ന്ന യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് ബോ​ൾ പേ​ന​യു​ടെ ഉ​ള്ളി​ൽ അ​തി​വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ച 6,98, 851 രൂ​പ വി​ല വ​രു​ന്ന 233 ഗ്രാം ​വ​രു​ന്ന സ്വ​ർ​ണ​വും സി​ന്‍റോ മാ​ഞ്ഞാ​ലി എ​ന്ന യാ​ത്ര​ക്കാ​ര​ൻ ഷൂ​വി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 16,24,153 രൂ​പ വി​ല വ​രു​ന്ന 250 ഗ്രാം ​വ​രു​ന്ന മൂ​ന്ന് സ്വ​ർ​ണ​മാ​ല​യും ഷാ​ജി കി​ഴ​ക്കേ​മു​റി​യെ​ന്ന യാ​ത്ര​ക്കാ​ര​ൻ ഹാ​ൻ​ഡ് ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 2,71,442 രൂ​പ വി​ല വ​രു​ന്ന 90.50 ഗ്രാം ​വ​രു​ന്ന മൂ​ന്ന് സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളും ഒ​രു വ​ള​യും പി​ടി​കൂ​ടി.

എ​യ​ർ ഇ​ന്ത്യാ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ൽ ദോ​ഹ​യ്ക്ക് പോ​കാ​നെ​ത്തി​യ മ​ല​പ്പു​റം കൂ​നോ​ൽ​മാ​ട് പു​ത്തൂ​ർ​പ​ള്ളി​ക്ക​ൽ പ​ട്ട​യി​ൽ മു​ബാ​ഷി​റി​ൽ നി​ന്നാ​ണ് 1.6 കി​ലോ ഹാ​ഷി​ഷ് പി​ടി​ച്ച​ത്. ഇ​തി​ന് മാ​ർ​ക്ക​റ്റി​ൽ 1.5 കോ​ടി വി​ല​വ​രു​മെ​ന്ന് ക​സ്റ്റം​സ് അ​റി​യി​ച്ചു. ഇ​യാ​ളു​ടെ ബാ​ഗേ​ജി​ൽ നി​ന്നാ​ണ് ഹാ​ഷി​ഷ് ക​ണ്ടെ​ടു​ത്ത​ത്. ബാ​ഗേ​ജി​നു​ള്ളി​ൽ പ്ര​ത്യേ​ക​മാ​യി പൊ​തി​ഞ്ഞ് വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു​കൂ​ടാ​തെ ക​ഴി​ഞ്ഞ ജൂ​ണി​ൽ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 11 കോ​ടി​യു​ടെ വി​ദേ​ശ ക​റ​ൻ​സി ക​ട​ത്താ​ൻ ശ്ര​മി​ച്ച അ​ഫ്ഗാ​ൻ സ്വ​ദേ​ശി​യെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി. അ​ഫ്ഗാ​ൻ സ്വ​ദേ​ശി യൂ​സ​ഫ് മു​ഹ​മ്മ​ദ് സി​ദ്ദി​ഖി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Related posts