ക​രി​മ​ണ​ൽ ഖ​ന​നം; തീ​ര​ദേ​ശ പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി ഖ​ന​നം സാ​ധ്യ​മാ​ക്കാ​നു​ള​ള സാ​ങ്കേ​തി​ക വി​ദ്യ ഉണ്ടാകണമെന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എംപി

കൊല്ലം: ആ​ല​പ്പാ​ട് ഉ​ൾ​പ്പെ​ടെ​യു​ള​ള തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ക​രി​മ​ണ​ൽ ഖ​ന​നം സം​ബ​ന്ധി​ച്ച ന​യ​പ​ര​മാ​യ പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​ൻ സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് സ​ർ​വക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എംപി. മു​ഖ്യ​മ​ന്ത്രി​യോ​ട് നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ല്ലം, ആ​ല​പ്പു​ഴ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ല​ഭ്യ​മാ​യി​ട്ടു​ള​ള അ​പൂ​ർ​വ ധാ​തു സ​ന്പ​ത്ത് ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​ന് സ​മ​ഗ്ര​മാ​യ ഖ​ന​ന ന​യം സ​മ​വാ​യ​ത്തി​ലൂ​ടെ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കേ​ണ്ട​താ​ണ്. പ്ര​കൃ​തി ക​നി​ഞ്ഞ കേ​ര​ള​ത്തി​ന് അ​നു​ഗ്ര​ഹി​ച്ച് ന​ൽ​കി​യി​ട്ടു​ള​ള അ​പൂ​ർ​വ ധാ​തു​സ​ന്പ​ത്ത് വി​നി​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലാ​യെ​ന്ന നി​ല​പാ​ട് നീ​തി​ക​രി​ക്കാ​വു​ന്ന​ത​ല്ല.

സ​ന്പൂ​ർ​ണ ഖ​ന​ന നി​രോ​ധ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സ​മ​ര​സ​മി​തി​യു​ടെ ആ​വ​ശ്യ​ത്തി​ന്‍റെ അ​ർ​ഥം അ​മൂ​ല്യ​മാ​യ അ​പൂ​ർ​വ ധാ​തു​സ​ന്പ​ത്ത് രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും പു​രോ​ഗ​തി​യ്ക്കും വേ​ണ്ടി വി​നി​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല എ​ന്നാ​ണ്.ഖ​ന​ന​വും വേ​ർ​തി​രി​ക്ക​ലും അ​പൂ​ർ​വ ധാ​തു മു​ല​ക​ങ്ങ​ളു​ടെ വി​പ​ണ​ന​വും പൊ​തു​മേ​ഖ​ല​യി​ൽ മാ​ത്രം നി​ക്ഷ്പി​ത​മാ​ണ്.

എ​ന്നാ​ൽ ഖ​ന​ന മേ​ഖ​ല​യി​ലെ തി​ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​യും ഉ​ൽ​ക​ണ്ഠ​യും അ​ക​റ്റി ശാ​സ്ത്രീ​യ​വും നി​യ​ന്ത്രി​ത​വു​മാ​യ ഖ​ന​ന​ത്തി​ലൂ​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നാ​ണ് പ​രി​ശ്ര​മി​ക്കേ​ണ്ട​ത്. പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​തം പ​ര​മാ​വ​ധി പ​രി​മി​ത​പ്പെ​ടു​ത്തി തീ​ര​ദേ​ശ പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി ഖ​ന​നം സാ​ധ്യ​മാ​ക്കാ​നു​ള​ള സാ​ങ്കേ​തി​ക വി​ദ്യ ഇ​ന്നു നി​ല​വി​ലു​ണ്ട്.

ഖ​ന​നം മൂ​ലം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പു​വ​രു​ത്താ​ൻ പൊ​തു​മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​ഗ്ര​മാ​യ പാ​ക്കേ​ജി​ന് രൂ​പം ന​ൽ​കാ​ൻ ക​ന്പ​നി മാ​നേ​ജ്മെ​ന്‍റും സ​ർ​ക്കാ​രും ത​യ്യാ​റാ​ക​ണ​മെ​ന്ന് പ്രേ​മ​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​കാ​ര്യം സൂ​ക്ഷ്മ​ത​ല​ത്തി​ൽ ച​ർ​ച്ച ചെ​യ്ത് പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​ന് സ​ർ​വക​ക്ഷി യോ​ഗം അ​നി​വാ​ര്യ​മാ​ണ്.
രാ​ജ്യ​ത്തി​ന്‍റെ പൊ​തു​താ​ല്പ​ര്യം സം​ര​ക്ഷി​ച്ചും തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ച്ചും സ​മ​യ​വാ​യ​ത്തി​ലൂ​ടെ സ​മ​ര​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ സ​ർ​ക്കാ​ർ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യ്ക്ക് ന​ൽ​കി​യ ക​ത്തി​ൽ എംപി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts