കൊച്ചി: ഐസ്ക്രീം പാർലർ കേസിൽ സർക്കാരിനെതിരെ ഹർജിയുമായെത്തിയ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കാലപ്പഴക്കം ചെന്ന, കുഴിച്ചുമൂടേണ്ട കേസാണിതെന്നു തുറന്നടിച്ച കോടതി ഇത്തരം കേസുകൾക്കായി സമയം കളയാനാകില്ലന്നും വ്യക്തമാക്കി.
കേസിലെ എതിർകക്ഷിയായ അഡ്വ.വി.കെ.രാജുവുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ഹർജിയിലെ വി.എസിന്റെ വാദം. അട്ടിമറിക്കേസിലെ അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ സർക്കാർ അപ്പീൽ പോയില്ലെന്നും വി.എസ് വിമർശനമുന്നയിച്ചിരുന്നു.