ആ​ൽ​മ​ര​ത്തി​ന്‍റെ ചു​വ​ട് ഭാ​ഗ​വും കു​റ്റി​യും  അ​പ​ക​ടഭീ​ഷ​ണി​യാകുന്നു; രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവം

മാ​ന്നാ​ർ: മൂ​ർ​ത്തി​ട്ട ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ട ഭീ​ഷ​ണി നി​ല​നി​ർ​ത്തി മ​ര​ത്തി​ന്‍റെ കു​റ്റി കി​ട​ക്കു​ന്ന​ത്. ഏ​റെ തി​ര​ക്കു​ള്ള മാ​ന്നാ​ർ -പാ​വു​ക്ക റോ​ഡി​ൽ ചെ​ന്നി​ത്ത​ല-​ഇ​ര​മ​ത്തൂ​ർ റോ​ഡ് സം​ഗ​മി​ക്കു​ന്ന ജം​ഗ്ഷ​നാ​ണ് മൂ​ർ​ത്തി​ട്ട. വ​ലി​യ വ​ള​വ് ഉ​ള്ള​തി​നാ​ലും മൂ​ന്ന് വ​ശ​ങ്ങ​ളി​ലേ​ക്ക് റോ​ഡു​ക​ൾ ഉ​ള്ള​തി​നാ​ലും എ​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ലം കൂ​ടി​യാ​ണി​ത്. ഇ​പ്പോ​ൾ മു​റി​ച്ച മ​ര​ത്തി​ന്‍റെ ഭാ​ഗം കൂ​ടി ഇ​വി​ടെ കി​ട​ക്കു​ന്ന​തി​നാ​ൽ ചെ​ന്നി​ത്ത​ല റോ​ഡി​ൽനി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണു​വാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

കൂ​ടാ​തെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​രു ച​ക്ര​വാ​ഹ​ന​ക്കാ​ർ വ​ള​വ് തി​രി​ഞ്ഞ് ഇ​തി​ൽ ത​ട്ടി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ളും ഇ​തി​നോ​ട​കം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​പ​ക​ടം ഉ​ണ്ടാ​ക്കി റോ​ഡി​ലേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന മു​റി​ച്ച മ​ര​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ളാ​കും ഇ​വി​ടെ ഉ​ണ്ടാ​കു​ക.

Related posts