തിരുവനന്തപുരം: നടുറോഡിൽ ട്രാഫിക് പോലീസുകാരനെ മർദിച്ച എസ്എഫ്ഐ നേതാവ് കീഴടങ്ങി. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം നസീമാണ് തിരുവനന്തപുരം കന്റോണ്മെന്റ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
നസീം യൂണിവേഴ്സിറ്റി കോളജിനുള്ളിൽ തന്നെ ഒളിവിൽ കഴിയുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഇയാളെ പിടികൂടാൻ കഴിഞ്ഞ രാത്രി വ്യാപക പരിശോധനയാണ് പോലീസ് നടത്തിയത്. ഇതിനു പിന്നാലെയാണ് കീഴടങ്ങൽ.
യൂണിവേഴ്സിറ്റി കോളജിൽ മന്ത്രിമാരായ എ.കെ.ബാലനും കെ.ടി.ജലീലും പങ്കെടുത്ത പരിപാടിയിൽ മുൻനിരയിൽ നസീം ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇയാൾ ഒളിവിലാണെന്ന പോലീസ് വാദം പൊളിഞ്ഞിരുന്നു.