പോ​ലീ​സി​നു നേ​രെ വ​ധ​ശ്ര​മം :  ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു ജാ​മ്യ​മി​ല്ല

മ​ഞ്ചേ​രി: പൊ​ന്നാ​നി എ​സ്ഐ​യെ​യും ആ​റു പോ​ലീ​സു​കാ​രെ​യും മു​ള​വ​ടി​കൊ​ണ്ടും മ​റ്റും അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന എ​ട്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി.

പൊ​ന്നാ​നി ക​ട​വ​നാ​ട് അ​യ്യ​പ്പ​ൻ​കാ​വി​ൽ ത​ല​ക്കാ​ട്ട് ജി​തി​ൻ (21), എം​എ​ൽ​എ റോ​ഡി​ൽ മു​ര​ത​യി​ൽ അ​ക്ഷ​യ് (21), പു​റ​ങ്ങ് മാ​രാ​മു​റ്റം കു​വൂ​ർ അ​ജി​ത് (20), ഈ​ഴു​വ​ത്തി​രു​ത്തി തോ​ട്ടി വ​ള​പ്പി​ൽ മ​ണി​ക​ണ്ഠ​ൻ (53), കാ​ഞ്ഞി​ര​മു​ക്ക് നെ​ടും​പു​ര​ത്ത് അ​രു​ണ്‍​കു​മാ​ർ (22), മാ​റ​ഞ്ചേ​രി മു​ക്കാ​ല അ​രി​യ​ല്ലി സു​നി​ൽ​കു​മാ​ർ (39), ക​ട​വ​നാ​ട് വാ​രി​യ​ത്ത്പ​ടി പ​ള്ളി​ക്ക​ൽ അ​ഖി​ൽ (23), ക​ട​വ​നാ​ട് വാ​രി​യ​ത്ത് റോ​ഡ് കോ​ത​ന്പ​ത്ത് രാ​മ​ദാ​സ് (51) എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജി​ല്ലാ ജ​ഡ്ജി സു​രേ​ഷ്കു​മാ​ർ പോ​ൾ ത​ള്ളി​യ​ത്. 2019 ജ​നു​വ​രി മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

​ആ​ർ​എ​സ്എ​സ്, സം​ഘ് പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​രാ​യ മു​പ്പ​തോ​ളം പേ​ർ സം​ഘ​ടി​ച്ചു അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​യി​രു​ന്നു.​ത​ട​യാ​നെ​ത്തി​യ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തെ മു​ള​വ​ടി, കൊ​ടി കെ​ട്ടി​യ ദ​ണ്ഡ്, ക​ല്ല് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​അ​ക്ര​മ​ത്തി​ൽ പൊ​ന്നാ​നി സ്റ്റേ​ഷ​നി​ലെ സി​പി​ഒ​മാ​രാ​യ പ്ര​സാ​ദ്, മ​നോ​ജ്, അ​ഭി​ലാ​ഷ്, ര​ഞ്ജി​ത്ത്, അ​ബ്ദു​ൾ​റ​ഷീ​ദ്, നി​ധീ​ഷ് എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

ഒ​ന്നു മു​ത​ൽ നാ​ലു പ്ര​തി​ക​ളെ ജ​നു​വ​രി മൂ​ന്നി​നും അ​ഞ്ച്, ആ​റ്, ഏ​ഴ് പ്ര​തി​ക​ളെ ജ​നു​വ​രി അ​ഞ്ചി​നും എ​ട്ടാം പ്ര​തി​യെ ഏ​ഴി​നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ 21 പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്.​സി​ഐ സ​ണ്ണി ചാ​ക്കോ​യാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. ല

Related posts