കോട്ടയം: ഉപരാഷ്ട്രപതിയുടെ കോട്ടയം സന്ദർശനം പ്രമാണിച്ച് ഫെബ്രുവരി രണ്ടിന് രാവിലെ 10.30 മുതൽ കോട്ടയം നഗരത്തിലെ വാഹന ഗതാഗതം നിയന്ത്രിച്ചു. കോട്ടയം ടൗണിൽനിന്നും കെ. കെ. റോഡേ കിഴക്കോട്ടു പോകേണ്ട വാഹനങ്ങൾ എം. സി. റോഡുവഴി മംഗളം ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് വട്ടമൂട് പാലം വഴി അയ്മനത്തുപുഴയിലെത്തി ഇടത്തേക്ക് തിരിഞ്ഞ് പൊൻപള്ളി വഴി കളത്തിപ്പടിയിൽ എത്തേണ്ടതാണ്.
കോട്ടയം ടൗണിൽനിന്നും പുതുപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എം. സി. റോഡുവഴി മംഗളം ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് വട്ടമൂട് പാലം വഴി അയ്മനത്തുപുഴയിലെത്തി ഇടത്തേക്ക് തിരിഞ്ഞ് പൊൻപള്ളി വഴി കളത്തിപ്പടിയിൽ എത്തി കരിപ്പാൽ ജംഗ്ഷൻ , റബർ ബോർഡ് ജംഗ്ഷൻ വഴി പോകേണ്ടതാണ്.
കെ. കെ. റോഡേ കിഴക്കുനിന്നും വരുന്ന വാഹനങ്ങൾ വടവാതൂർ മിൽമാ ഭാഗത്തുനിന്നും (തേംപ്രവാൽ റോഡ് ജംഗ്ഷൻ) വലത്തേക്ക് തിരിഞ്ഞ് മോസ്കോ ജംഗ്ഷനിലെത്തി അവിടെനിന്നും തിരിഞ്ഞ് ചവിട്ടുവരി ഭാഗത്ത് എം. സി. റോഡിലെത്തി ഏറ്റുമാനൂർ ഭാഗത്തേയ്ക്കോ, കോട്ടയം ഭാഗത്തേയ്ക്കോ പോകേണ്ടതാണ്.
പുതുപ്പള്ളി ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് വരുന്ന വാഹനങ്ങൾ റബർ ബോർഡ് ജംഗ്ഷൻ , മാധവൻപടി വഴി കെ. കെ. റോഡിൽ പ്രവേശിച്ച് വടവാതൂർ എത്തി മിൽമാ ഭാഗത്തുനിന്നും (തേംപ്രവാൽ റോഡ് ജംക്ഷൻ) ഇടത്തേക്ക് തിരിഞ്ഞ് മോസ്കോ ജംഗ്ഷൻ, ചവിട്ടുവരി വഴി പോകേണ്ടതാണ്.
കൊല്ലാട് ബോട്ട് ജെട്ടി കവലയിൽ നിന്നും കോട്ടയം ടൗണ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നാൽക്കവലയിലെത്തി പാറക്കക്കടവ്, എരമല്ലൂർ, പുതുപ്പള്ളി, റബർ ബോർഡ് ജംഗ്ഷൻ , മാധവൻപടി വഴി കെ. കെ. റോഡിൽ പ്രവേശിച്ച് വടവാതൂർ എത്തി മിൽമാ ഭാഗത്തുനിന്നും (തേംപ്രവാൽ റോഡ് ജംക്ഷൻ) ഇടത്തേക്ക് തിരിഞ്ഞ് മോസ്കോ ജംഗ്ഷൻ, ചവിട്ടുവരി വഴി പോകേണ്ടതാണ്. (നാൽക്കവലയിൽ നിന്നും കൊല്ലാട് വഴി കഞ്ഞിക്കുഴിക്ക് ഗതാഗതം അനുവദിക്കുന്നതല്ല).
എരമല്ലൂർ, നാൽക്കവല, കടുവാക്കുളം ഭാഗത്തുനിന്നും വാഹനങ്ങൾ ദിവാൻ കവലയിൽനിന്നും ഇടത്തേക്ക് തിരിഞ്ഞ് മണിപ്പുഴ, കോടിമത വഴി കോട്ടയം ടൗണിൽ പ്രവേശിക്കേണ്ടതാണ്. (ദിവാൻ കവലയിൽ നിന്നും ഗസ്റ്റ് ഹൗസ് റോഡിലേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല).
കെ. കെ റോഡേ കിഴക്കു നിന്നും വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ മണർകാട് കവല, പുതുപ്പള്ളി, ഞാലിയാകുഴി, തെങ്ങണാ വഴി പോകേണ്ടതാണ്. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കെ. കെ. റോഡെ കിഴക്കോട്ട് പോകേണ്ട വാഹനങ്ങൾ മണിപ്പുഴ, ദിവാൻ കവല, നാൽക്കവല, എരമല്ലൂർ പുതുപ്പള്ളി, മണർകാട് വഴി പോകേണ്ടതാണ്.
മണർകാട്നിന്നും ഏറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണർകാട് ജംഗ്ഷൻ , തിരുവഞ്ചൂർ, പൂവത്തുംമൂട് വഴി പോകേണ്ടതാണ്. ഗതാഗതക്രമീകരണം അന്നേ ദിവസം രാവിലെ 10.30 മുതൽ 11.15 വരെയും, ഉച്ചക്ക് 12 മുതൽ 1.45 വരെയും ഉണ്ടായിരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ് അറിയിച്ചു.