അതിഥി ദേവോ ഭവ എന്നാണല്ലോ ചൊല്ല്. അതിഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ അത്ര പിന്നിലുമല്ല മലയാളികള്‍. പ്രത്യേക ചടങ്ങുകള്‍ക്ക് ആളുകളെ വീടുകളില്‍ ക്ഷണിച്ച് വരുത്തി സദ്യ കൊടുക്കുന്നതും പതിവ് കാഴ്ച തന്നെയാണ്. എന്നാല്‍ സദ്യയോടൊപ്പം വിരുന്നുകാര്‍ക്ക് പണം കൂടി കൊടുക്കുക എന്നത് അത്ര സുപരിചിതമായ കാഴ്ചയല്ല.
ഏതായാലും അത്തരമൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ക്ഷണിച്ച് വരുത്തിയ അതിഥികള്‍ക്ക് സദ്യയ്ക്കിടെ പണം വിതരണം. തുക എത്രയെന്ന് വ്യക്തമല്ലെങ്കിലും മധ്യമവയസ്കയായ ഒരു സ്ത്രീയാണ് നോട്ട് ആളുകള്‍ക്ക് സമ്മാനിക്കുന്നത്.
ആളുകളെല്ലാം സന്തോഷത്തോടു കൂടിത്തന്നെ പണം സ്വീകരിക്കുന്നുണ്ടെങ്കിലും ഒരു യുവാവ് പണം നിരസിക്കുന്നതും നിര്‍ബന്ധിച്ച് സ്ത്രീ പണം നല്‍കുന്നതും വിഡിയോയില്‍ കാണാം. ഈ വ്യത്യസ്ത ആചാരം അരങ്ങേറിയ സ്ഥലമേതെന്നോ എന്ത് ചടങ്ങിന്റെ ഭാഗമായുള്ള സദ്യയാണ് ഇതെന്നോ വ്യക്തവുമല്ല. ഈ കല്ല്യാണത്തിന് പോകാത്തത് വലിയ നഷ്ടമായിപ്പോയി എന്നാണ് വൈറലാകുന്ന വീഡിയോയ്ക്ക് ആളുകള്‍ കമന്റിടുന്നത്.