കൊല്ലം: കടപ്പാക്കടയ്ക്ക് സമീപം വാടക വീട്ടിൽ അനാശാസ്യത്തിലേർപ്പെട്ട മൂന്ന് പേരെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ സ്വദേശി സുഭാഷിനെയും(32), കണ്ണനല്ലൂർ, തിരുവനന്തപുരം വെള്ളറട സ്വദേശിനികളായ രണ്ട് യുവതികളുമാണ് പിടിയിലായത്.
മുഖ്യപ്രതിപള്ളിത്തോട്ടം സ്വദേശിയായ സ്റ്റെല്ലഒളിവിലാണ് വീട് വാടകയ്ക്കെടുത്ത് പെണ്‍വാണിഭത്തിന് ഉപയോഗിച്ച ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പള്ളിത്തോട്ടത്തെ ഇവരുടെ വീട്ടിൽ പരിശോധന നടത്താൻ ശ്രമിച്ചെങ്കിലും ആൾ താമസമില്ലാത്തതിനാൽ നടന്നില്ല.
ഇവർക്ക് മുൻപും ഇത്തരം ഇടപാടുകളുണ്ടായിരുന്നെന്ന നിഗമനത്തിലാണ് പൊലീസ്. പ്രായമായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടാണ് സ്റ്റെല്ല വാടകയ്ക്കെടുത്തത്. അയൽക്കാർക്ക് സംശയം തോന്നാതിരിക്കാൻ ഇടയ്ക്കിടെ ബന്ധുവായ ഒരു സ്ത്രീയെ സ്റ്റെല്ല ഇവിടെ കൊണ്ടുവന്ന താമസിപ്പിക്കാറുണ്ട്.
അപരിചിതരായ പലരും വീട്ടിൽ വന്ന് പോകുന്നതിനെ കുറിച്ച് പരിസരവാസികൾ അറിയിച്ചതനുസരിച്ച് വീട് പോലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞദിവസം ഈസ്റ്റ് സിഐ എസ് മഞ്ജുലാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പോലീസെത്തുന്പോൾ മൂന്ന് പുരുഷൻമാർ ഓടിപ്പോയതായും സൂചനയുണ്ട്്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.