കൊല്ലം : മഹാത്മാഗാന്ധി വിഭാവനം ചെയ്ത സന്പൂർണ മദ്യനിരോധനത്തിനായി അഹിംസാത്മക പോരാട്ടം അനിവാര്യമാണെന്ന് കെആർഎൽസിസി മദ്യവിരുദ്ധ കമ്മീഷൻ സംസ്ഥാന സെക്രട്ടറി ഫാ. റ്റി.ജെ. ആന്റണി അഭിപ്രായപ്പെട്ടു. കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപത സംഘടിപ്പിച്ച മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മദ്യവിപത്തിലൂടെ നശിച്ചുകൊണ്ട ിരിക്കുന്ന യുവ തലമുറയെ രക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങൾക്ക് അടിയന്തര പ്രാധാന്യമാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യത്തിന്റെ ഉൽപ്പാദനവും വിതരണവും വ്യാപകമാക്കി മദ്യപ്രളയം സൃഷ്ടിക്കുന്ന സർക്കാരിന്റെ മദ്യനയം ജനവിരുദ്ധമാണ്.
ഈ മദ്യനയം ഗാന്ധിയൻ മദ്യനിരോധന ആശയത്തേയും ഭരണഘടന ലക്ഷ്യം വയ്ക്കുന്ന മദ്യനിരോധനത്തേയും നിരാകരിക്കുന്നതാണ്. മദ്യം മൂലം തകർന്ന കുടുംബങ്ങളുടെ നിലവിളികൾക്ക് ഉത്തരം നൽകാൻ സർക്കാരിന് ബാദ്യതയുണ്ട ്. ജനക്ഷേമം ലക്ഷ്യമാക്കിയുള്ള മദ്യനയം നടപ്പിലാക്കാൻ സർക്കാർ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രൂപതാ പ്രസിഡന്റ് തോപ്പിൽ ജി വിൻസന്റ് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി യോഹന്നാൻ ആന്റണി ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി കെ.ജി. തോമസ്, പ്രോഗ്രാം സെക്രട്ടറി എ.ജെ. ഡിക്രൂസ്, ഇഗ്നേഷ്യസ് സെറാഫിൻ, സിസ്റ്റർ ലിന്റ, സിസ്റ്റർ ജോയിസി, സിസ്റ്റർ സജിന, സിറായോഹന്നാൻ, മേഴ്സി യേശുദാസ്, ഗിൽഡാ ഫെർണാന്റസ്, ജെസ്ലെറ്റ് തുടങ്ങിയവർ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധി സ്മൃതി, ലഹരി വിരുദ്ധ പ്രതിജ്ഞ, റാലി തുടങ്ങിയവ സംഘടിപ്പിച്ചു.