കെയുആർടിസിയിൽ ടിക്കറ്റെടുക്കുന്നതിനെ ചൊല്ലി എംഎൽഎയുടെ തർക്കം; സ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​വാ​ദ പ്ര​ചാ​ര​ണം നടത്തുന്നവർക്കെതിരേ സ്പീ​ക്ക​ർ​ക്കു പ​രാ​തി ന​ൽ​കി എം​എ​ൽ​എ

ക​ൽ​പ്പ​റ്റ:​ കെ​യു​ആ​ർ​ടി​സി ബ​സി​ലെ യാ​ത്ര​യു​ടേ പേ​രി​ൽ ത​ത്പ​ര ക​ക്ഷി​ക​ൾ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കു​ന്ന​തി​നെ​തി​രെ ബ​ത്തേ​രി എം​എ​ൽ​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ സ്പീ​ക്ക​ർ​ക്കു പ​രാ​തി ന​ൽ​കി. പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ത​നി​ക്കെ​തി​രെ കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​രി​ൽ ചി​ല​രാ​ണ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​വാ​ദം പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ 28നു ​എ​റ​ണാ​കു​ള​ത്തു​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കാ​യി​രു​ന്നു കെ​യു​ആ​ർ​ടി​സി​യു​ടെ ലോ ​ഫ്ളോ​ർ ബ​സി​ൽ എം​എ​ൽ​എ​യു​ടെ യാ​ത്ര. സൗ​ജ​ന്യ യാ​ത്ര​യ്ക്കു കോ​ർ​പ​റേ​ഷ​ൻ ന​ൽ​കു​ന്ന പാ​സ് ലോ ​ഫ്ളോ​ർ ബ​സി​ൽ അ​നു​വ​ദ​നീ​യാ​മാ​ണോ എ​ന്നു ക​ണ്ട​ക്ട​റോ​ട് ബാ​ല​കൃ​ഷ്ണ​ൻ തി​ര​ക്കി.

മേ​ല​ധി​കാ​രി​ക​ളോ​ടു ചോ​ദി​ച്ചു പ​റ​യാ​മെ​ന്നാ​യി​രു​ന്നു ക​ണ്ട​ക്ട​റു​ടെ പ്ര​തി​ക​ര​ണം. കു​റ​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ ക​ണ്ട​ക്ട​ർ കാ​ർ​ഡ് വാ​ങ്ങി ന​ന്പ​ർ കു​റി​ച്ചു. രാ​ത്രി 12 ഓ​ടെ സീ​റ്റി​ന​ടു​ത്തെ​ത്തി​യ ക​ണ്ട​ക്ട​ർ പാ​സ് അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നു അ​റി​യി​ച്ചു. തു​ട​ർ​ന്നു എം​എ​ൽ​എ 375 രൂ​പ ന​ൽ​കി ടി​ക്ക​റ്റ് എ​ടു​ത്തു.

29നു ​രാ​ത്രി സ്വ​കാ​ര്യ ചാ​ന​ലി​ൽ എം​എ​ൽ​എ​യു​ടെ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി വാ​ർ​ത്ത വ​ന്നു. ടി​ക്ക​റ്റ് എ​ടു​ക്കാ​ത്ത​തി​നെ​ച്ചൊ​ല്ലി ക​ണ്ട​ക്ട​റും എം​എ​ൽ​എ​യു​മാ​യി വാ​ക്കു​ത​ർ​ക്കം എ​ന്നാ​യി​രു​ന്നു വാ​ർ​ത്ത. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ചി​ല​ർ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കു​ന്ന​തെ​ന്നു പ​രാ​തി​യി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നും ന​ട​പ​ടി​ക്കും ഇ​ട​പെ​ട​ണ​മെ​ന്നും പ​രാ​തി​യി​ൽ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

Related posts