പ്രശസ്തരായി കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവരാണ് അധികം പേരും. ഈ ഒരു വിമർശനം കൂടുതലും ഉയരുന്നത് നടീ നടന്മാർക്ക് നേരെയാണ്. ആദ്യ കാലങ്ങളിൽ അവസരങ്ങൾ തേടി നടക്കുമ്പോൾ ബഹുമാനത്തോടെയും സ്നേഹത്തോടെയും പലരും നിൽക്കാറുണ്ട്. എന്നാൽ ഒന്ന് രണ്ടു ചിത്രങ്ങൾ വിജയിച്ചു താരമായി കഴിഞ്ഞാൽ ആദ്യ കാലത്ത് ഉപകരിച്ചവരെ കണ്ടാൽ പോലും മൈന്റ് ചെയ്യാറില്ല പലരും.
വ്യത്യസ്തമായ കഥാരീതികളിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു ആഖ്യാന ഭാഷ സമ്മാനിച്ച സംവിധായകനാണ് ഐ.വി ശശി. അദ്ദേഹം വളര്‍ത്തിയ പലതാരങ്ങളും പിന്നീട് അദ്ദേഹത്തിന് ഡേറ്റ് നല്‍കാതെ ഒഴിഞ്ഞുമാറിയെന്ന് പ്രചരണങ്ങളുണ്ട്. ഇതെക്കുറിച്ച് ഒരു അഭിമുഖത്തിൽ അദ്ദേഹത്തിൻറെ ഭാര്യയും നടിയുമായ സീമയുടെ പ്രതികരണം ഇങ്ങനെ…
നിങ്ങള്‍ക്കിപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയാല്‍ ഉടന്‍ ചെയ്യണം. മറ്റൊരാളുടെ അടുത്തു നിന്നും ഒന്നും പ്രതീക്ഷിക്കരുത്. ഇത് ഞാന്‍ പലപ്പോഴും ശശിയേട്ടനോടും പറയാറുണ്ട്.പക്ഷേ അതില്‍ നിന്ന് വ്യത്യസ്തമായ ഒരു അനുഭവവും ജീവിതത്തിലുണ്ട്. 1973 ല്‍ ശശിയേട്ടന്റെ ഒരു സിനിമയില്‍ അഭിനയിച്ചതാണ് ശ്രീദേവി. അദ്ദേഹം മരിച്ച ദിവസം രാജസ്ഥാനിലെ ഏതോ ഉള്‍ഗ്രാമത്തില്‍ മകള്‍ക്കൊപ്പം ഷൂട്ടിങ്ങിന് പോയ ശ്രീദേവി എന്നെ വിളിച്ചു. അവിടെ വരാന്‍ പറ്റാത്തതില്‍ സോറി പറയുകയും ചെയ്തു.
ഇനി മദ്രാസില്‍ വരുമ്പോള്‍ കാണാന്‍ വരുമെന്ന് ഉറപ്പും തന്നു. അത് അവരുടെ മനസ്സിന്റെ ഉള്ളിലെ നന്ദിയും നന്മയുമാണ്. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്ത ഒരുപാട് പേര് ചെന്നൈയില്‍ ഉണ്ടായിരുന്നിട്ടും വന്നതുമില്ല, വിളിച്ചതുമില്ല. എന്നിട്ടാണ് ശ്രീദേവി വിളിച്ചത്. പക്ഷേ അവിടുന്ന് മൂന്നുമാസം കഴിഞ്ഞപ്പോള്‍ ശശിയേട്ടന് പോയ അതേ 24ാം തിയ്യതി ശ്രീദേവിയും പോയി’- സീമ പറഞ്ഞു.