തലശേരി: സ്വകാര്യ ബസിലെ യാത്രക്കാരിയായ വീട്ടമ്മയെ ഇന്റർവ്യു ചെയ്യുകയും ദുരുദ്ദേശത്തോടെയുള്ള ആംഗ്യം കാണിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ.
തലശേരി-കൊട്ടിയൂർ റൂട്ടിലോടുന്ന മെട്രോ ബസിലെ ഡ്രൈവർ പേരാവൂർ നല്ലാച്ചേരി വീട്ടിൽ രാജീവനെയാണ് എസ്ഐ എം.അനിലും സംഘവും അറസ്റ്റ് ചെയ്തത്. സംഭവം കേസായതോടെ ഒളിവിൽ പോയ ബസ് ഡ്രൈവർക്കായി പോലീസ് അന്വഷണം നടത്തുന്നതിനിടയിൽ ഇയാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
ബസിലെ കണ്ടക്ടർ പേരാവൂർ സ്വദേശി സിബിയെ (40) കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിതിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 509 വകുപ്പ് പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഇരുവരേയും അറസ്റ്റ് ചെയ്തിട്ടുള്ളത്. തലശേരിയിൽ നിന്നും കൊട്ടിയൂരിലേക്ക് പോകുകയായിരുന്ന ബസ്സിൽ എരഞ്ഞോളി ചോനാടത്തേക്ക് പോകുന്നതിനായി കയറിയ വീട്ടമ്മക്കാണ് യാത്രയിലുടെനീളം ജീവനക്കാരിൽ നിന്നും ദുരനുഭമുണ്ടായത്.