അമിതവേഗതയില്‍ ബസ് വീശിയെടുത്തപ്പോള്‍ യാത്രക്കാരി സീറ്റില്‍ നിന്ന് തെറിച്ച് വീണു! ചോദ്യം ചെയ്ത യാത്രക്കാരോട് കയര്‍ത്തും തട്ടിക്കയറിയും ഡ്രൈവര്‍; സമൂഹമാധ്യമങ്ങളില്‍ രോഷം

കെഎസ്ആര്‍ടിസി വീഴ്ചയില്‍ വീഴ്ചയിലേയ്ക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കെ തന്നെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മാന്യത വിട്ടുള്ള പെരുമാറ്റവും ചര്‍ച്ചയാവാറുണ്ട്. ഇപ്പോഴിതാ സമാനമായ മറ്റൊരു സംഭവവും പുറത്ത് വന്നിരിക്കുന്നു.

കോട്ടയം കുമളി റൂട്ടിലോടുന്ന കുമളി ഡിപ്പോയുടെ ടൗണ്‍ ടു ടൗണ്‍ ബസിലാണ് സംഭവം. വേഗതയില്‍ വന്ന് ബസ് വളവ് വീശിയെടുത്തപ്പോള്‍ സീറ്റിലിരുന്ന യാത്രക്കാരി സീറ്റില്‍ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീണു. ഇത് ചോദ്യം ചെയ്ത യാത്രക്കാരിയോട് ഡ്രൈവര്‍ തട്ടിക്കയറി.

ഇത് കണ്ട് ചോദ്യം ചെയ്യാന്‍ എത്തിയ ബാക്കി യാത്രക്കാരോടും ഡ്രൈവര്‍ വീണ്ടും അപമര്യാദയായി പെരുമാറി. ഇത് തര്‍ക്കത്തിന് വഴിവെച്ചു. സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയിലും ആളുകള്‍ ഡ്രൈവറുടെ പെരുമാറ്റത്തെ വിമര്‍ശിക്കുന്നുണ്ട്.

Related posts