ലണ്ടൻ: ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസം ആരാധകരെ ഞെട്ടിച്ച് ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് ആഴ്സണൽ. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിൽനിന്ന് മധ്യനിരതാരം ഇരുപത്തഞ്ചുകാരനായ ഡെനിസ് സുവാരസിനെ ആഴ്സണൽ സ്വന്തമാക്കി. വായ്പ അടിസ്ഥാനത്തിലാണ് സ്പാനിഷ് താരമായ ഡെനിസ് ആഴ്സണലിലെത്തുന്നത്.
ബാഴ്സലോണയുമായി 2021 വരെ ഡെനിസ് നേരത്തെ കരാർ പുതുക്കിയിരുന്നു. തുടർന്നാണിപ്പോൾ ഇംഗ്ലണ്ടിലേക്കുള്ള കൂടുമാറ്റം. ആഴ്സണൽ പരിശീലകൻ യുനായ് എമ്റി സെവിയ്യയിലായിരുന്നപ്പോൾ ഡെനിസ് ടീമിലുണ്ടായിരുന്നു. ഈ ബന്ധവും താരത്തെ ഇംഗ്ലണ്ടിലെത്താൻ പ്രേരിപ്പിച്ചു.
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി സീനിയർ അരങ്ങേറ്റം കുറിച്ചയാളാണ് ഡെനിസ്. എന്നാൽ, സിറ്റിയുടെ റിസർവ് ടീമിലേക്ക് ഒതുക്കപ്പെട്ടതോടെ 2013ൽ ബാഴ്സയിലെത്തി. ബാഴ്സയ്ക്കായി 46 മത്സരങ്ങളിൽ മൂന്ന് ഗോൾ നേടിയിട്ടുണ്ട്.