രാജ്യത്തെ സ്വർണവില്പന കുറഞ്ഞു

മും​ബൈ: വി​ല ഉ​യ​ർ​ന്ന​തും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ങ്ങ​ളും രാ​ജ്യ​ത്തെ സ്വ​ർ​ണ​വി​ല്പ​ന​യി​ൽ ഇ​ടി​വു​ണ്ടാ​ക്കി. 2018ലെ ​ആ​ഭ്യ​ന്ത​ര സ്വ​ർ​ണ​വി​ല്പ​ന 1.40 ശ​ത​മാ​നം കു​റ​ഞ്ഞ് 760.4 ട​ണ്‍ ആ​യി. 2017ൽ ​രാ​ജ്യ​ത്ത് 771.2 ട​ണ്‍ ആ​യി​രു​ന്നു. അ​തേ​സ​മ​യം, ആ​ഗോ​ള വി​ല്പ​ന​യി​ൽ നാ​ലു ശ​ത​മാ​നം വ​ർ​ധ​ന​യും രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് വേ​ൾ​ഡ് ഗോ​ൾ​ഡ് കൗ​ണ്‍സി​ൽ പു​റ​ത്തു​വി​ട്ട വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വി​വി​ധ കേ​ന്ദ്ര ബാ​ങ്കു​ക​ൾ ത​ങ്ങ​ളു​ടെ ക​രു​ത​ൽ സ്വ​ർ​ണ​നി​ല മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 74 ശ​ത​മാ​നം അ​ധി​കം സ്വ​ർ​ണം വാ​ങ്ങി​യി​ട്ടു​ണ്ട്. അ​താ​യ​ത് ആ​കെ 651.5 ട​ണ്‍ സ്വ​ർ​ണം കേ​ന്ദ്ര ബാ​ങ്കു​ക​ൾ 2018ൽ ​വാ​ങ്ങി. 2017ൽ ​ഇ​ത് 374.8 ട​ണ്‍ ആ​യി​രു​ന്നു.

വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ രാ​ജ്യ​ത്തെ സ്വ​ർ​ണ ഡി​മാ​ൻ​ഡ് ഉ​യ​രു​മെ​ന്നാ​ണ് കൗ​ണ്‍സി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ​അ​തു​കൊ​ണ്ടു​ത​ന്നെ 750-850 ട​ണ്‍ സ്വ​ർ​ണം ഈ ​വ​ർ​ഷം രാ​ജ്യ​ത്ത് വി​ല്ക്ക​പ്പെ​ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Related posts