തിരുവനന്തപുരം: ഗാന്ധിജിയുടെ ചിത്രത്തിനു നേരെ ഹിന്ദുമഹാസഭ പ്രവർത്തകർ പ്രതീകാത്മകമായി നിറയൊഴിച്ച് ചോരവീഴ്ത്തിയ സംഭവത്തെ നിയമസഭ അപലപിച്ചു. ഹിന്ദുമഹാസഭ നടപടി നീചവും പ്രാകൃതവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ അഭിപ്രായപ്പെട്ടു.
ഗാന്ധിജിയെ നിന്ദിക്കുകയും ഗോഡ്സെയെ സ്തുതിക്കുകയും ചെയ്ത സംഭവും രാജ്യദ്രോഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ എഴുപത്തിയൊന്നാം രക്തസാക്ഷി ത്വദിനത്തിലാണ് ഹിന്ദുമഹാസഭാ നാഷണൽ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേ മഹാത്മാഗാന്ധിയുടെ ചിത്രത്തിനു നേരേ കളിത്തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തത്.
വെടിയേറ്റ ശേഷം ചിത്രത്തിൽ നിന്ന് രക്തം ഒഴുകുന്നതായും ചിത്രീകരിച്ചിരുന്നു. ഇതിനുശേഷം നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമയിൽ പുഷ്പഹാരം അർപ്പിക്കുകയും ചെയ്തു.