കൊച്ചി: ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ആരോഗ്യനിലയിൽ പുരോഗതി കൈവരിച്ചതോടെ രണ്ടു ദിവസത്തിനകം അദ്ദേഹത്തെ മുറിയിലേക്ക് മാറ്റിയേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
ഡോക്ടർമാരുടെ കൂടുതൽ പരിശോധനകളുടെ അടിസ്ഥാനത്തിൽമാത്രമേ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകൂവെന്നും അധികൃതർ കൂട്ടിച്ചേർത്തു. നിലവിൽ ഐസിയുവിൽ കഴിഞ്ഞുവരുന്ന നടൻ സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ടെന്നും ആരോഗ്യനിലയിൽ പുരോഗതി കൈവരിച്ചതോടെ ഇന്നലെ രാവിലെ വെൻറിലേറ്ററിൽനിന്നു മാറ്റുകയും ഉപകരണത്തിന്റെ സഹായത്തോടെയല്ലാതെ ശ്വാസോച്ഛാസം നടത്താൻ തുടങ്ങിയെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
പുതിയ ചിത്രത്തിന്റെ ഡബ്ബിംഗ് ജോലിക്കിടെ ബുധനാഴ്ച രാവിലെയാണ് ശ്വാസതടസം അനുഭവപ്പെട്ടത്.