കൊല്ലം :ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ജില്ലയിൽ പരിശോധന തുടരും. കഴിഞ്ഞദിവസം നടത്തിയ പ്രത്യേക കോന്പിംഗ് ഓപ്പറേഷനിൽ കൊല്ലം സിറ്റിയിൽ വിവിധ കേസുകളിലായി പിടികിട്ടാപുള്ളികളായ 18 ഓളം പേരെ അറസ്റ്റ് ചെയ്തു.
കൂടാതെ വിവിധ കേസുകളിലായി 126 വാറണ്ട ് പ്രതികളേയും അറസ്റ്റ് ചെയ്തു. പ്രത്യേക പരിശോധനയുടെ ഭാഗമായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൈവശം വച്ചതിനും നിരോധിത മയക്കുമരുന്നുകൾ ഉപയോഗിച്ചതിനും 2 പേർ ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
മദ്യപിച്ച് വാഹനം ഓടിച്ചതിന് 18 പേർക്കെതിരെയും അലക്ഷ്യമായി വാഹനം ഓാടിച്ചതിന് 21 പേർക്കെതിരേയും പൊതുനിരത്തിൽ മദ്യപിച്ച് കലഹം ഉണ്ട ാക്കിയതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും 26 പേർക്കെതിരേയും കേസെടുത്തു.
വാഹന പരിശോധന നടത്തിയതിൽ 970പേർക്കും പൊതുസ്ഥലത്ത് പുകവലിച്ചതിന് 36 പേർക്കും പിഴ ചുമത്തിയിട്ടുള്ളതാണ്. കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം സബ് ഡിവിഷണൽ ഓഫീസർമാരായ കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി എസിപി മാരുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി നടത്തിയ പ്രത്യേക പരിശോധനയിൽ 10 മറ്റ് വിവിധ കേസുകൾ രജിസ്റ്റർ ചെയ്തു.
ഉപരാഷ്ട്രപതിയുടെ സന്ദർശനം കഴിയുന്നതുവരെ ഇത്തരം പരിശോധനകൾ ജില്ലയിൽ തുടരുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.